മനീഷ് സിസോദിയ തിഹാര്‍ ജയിലിലേക്ക്: മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ജാമ്യഹര്‍ജി 10 ന് പരിഗണിക്കും


ന്യൂഡല്‍ഹി: മദ്യനയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെ സിസോദിയ തിഹാര്‍ ജയിലില്‍ കഴിയും. അതിനിടെ സിസോദിയയുടെ ജാമ്യഹര്‍ജി ഈ മാസം 10 ന് കോടതി പരിഗണിക്കും.

സി.ബി.ഐ കസ്റ്റഡി അവസാനിച്ചതോടെയാണ് അദേഹത്തെ ഇന്ന് ഉച്ച കഴിഞ്ഞ് ഡല്‍ഹി സിബിഐ കോടതിയില്‍ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26 നാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. കോടതി ആദ്യം അദ്ദേഹത്തെ അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.ശനിയാഴ്ച റിമാന്റ് കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാക്കുക വഴി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മനീഷ് സിസോദിയ കോടതിയില്‍ പറഞ്ഞു. ്അദേഹത്തിന്റെ ആവശ്യ പ്രകാരം ഒരു ജോഡി കണ്ണടകളും ഡയറിയും പേനയും ഭഗവത് ഗീതയും ജയിലിലേക്ക് കൊണ്ടു പോകാന്‍ കോടതി അനുവദിച്ചു.

സി.ബി.ഐ നടത്തിയ വൈദ്യപരിശോധനയ്ക്കിടെ നിര്‍ദ്ദേശിച്ച മരുന്നുകള്‍ ജയിലിലേക്ക് കൊണ്ടു പോകാനും അനുവാദം നല്‍കി. സിസോദിയയുടെ ആവശ്യ പ്രകാരം വിപാസന സെല്ലില്‍ പാര്‍പ്പിക്കുന്നത് പരിഗണിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു.


Read Previous

സൗദിയിൽ വാഹനാപകടം:ആലുവ സ്വദേശി മരിച്ചു.

Read Next

കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്നു’; ബ്രഹ്മപുരത്ത് അടിയന്തര ഇടപെടൽ വേണം, ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »