റിയാദ് : ഒറ്റ രാജ്യം ഒറ്റ തെരെഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചു വിടാനും പ്രതിപക്ഷ ഐക്യ മുന്നണിയായ “ഇന്ത്യ” സഖ്യത്തെ തകർക്കാൻ വേണ്ടിയുള്ള ഗൂഡശ്രമങ്ങളുടെ ഭാഗമാണെന്നും .മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ്. റിയാദിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിയാദ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ “പിരിസപ്പാട്” സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയതായിരുന്നു അദ്ദേഹം

രാജ്യത്തിന്റെ പേരു മാറ്റാനുള്ള നീക്കം ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ് പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു തങ്ങളുടെ അജണ്ട മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് അടിച്ചേൽപ്പിക്കാനാണ് മോദി സര്ക്കാർ ശ്രമിക്കുന്നത് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യാ മുന്നണി ഉയർത്തുമെന്ന് എം എൽ എ പറഞ്ഞു, കെ എം സി സി യുടെ പ്രവാര്ത്തനങ്ങളെ പ്രത്യേകിച്ച് എടുത്തുപറയേണ്ട കാര്യമില്ലന്നും പ്രവാസിക ളുടെ പ്രതീക്ഷയും ആശ്രയവും ആണ് കെ എം സി സി എന്നും അദ്ദേഹം പറഞ്ഞു
പുതുപ്പള്ളിയിൽ യു ഡി എഫ് ചിട്ടയായ പ്രവാര്ത്തനമാണ് നടത്തിയത് താൻ രണ്ടു ദിവസം അവിടെ ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിൽ പങ്കെടുത്തു 40000 തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു മാത്യു കുഴൽനാടൻ ഉന്നയിച്ച വിഷയത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രിയും പാർട്ടിയും ഓഡിഒളിച്ചു
പിണറായി സർക്കാർ സർവ്വ മേഖലകളിലും പരാജയം തന്നയാണ്.സാധാരണക്കാരന് വീട് നിർമ്മിക്കാനുള്ള അനുമതിക്കുള്ള അപേക്ഷ ഫീസിന് വരെ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.ധനകാര്യ വകുപ്പ് മന്ത്രി തന്നെ കേരളത്തിന്റെ സാമ്പത്തിക അവസ്ഥ മോശമാണ് എന്ന് പറയുമ്പോൾ തന്നെ യാണ് മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഭീമമായ തുക നൽകി ഹെലികോപ്ടർ വാടകക്ക് എടുക്കുന്നു.അമിതമായ ധൂർത്താണ് സര്ക്കാർ നടത്തുന്നത്
വാർത്താസമ്മേളനത്തിൽ എം എൽ എ ക്കൊപ്പം റിയാദ് മഞ്ചേശ്വരം മണ്ഡലം
പ്രസിഡണ്ട് കുഞ്ഞി സഫാമക്ക, ജനറൽ സെക്രട്ടറി ഇബ്രാഹിം മഞ്ചേശ്വരം
റിയാദ് കെഎംസിസി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് മീപ്പിരി,
മണ്ഡലം ചെയർമാൻ ഖാദർ നാട്ടക്കൽ, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട എന്നിവർ പങ്കെടുത്തു.