സൗദിവല്‍ക്കരണം വന്‍ വിജയം; തൊഴിലില്ലായ്മ 4.8 ശതമാനമായി കുറഞ്ഞതായി ഐഎംഎഫ്|ജി20 രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വേഗത്തില്‍ വളര്‍ച്ച രേഖപ്പെടു ത്തിയത് സൗദി അറേബ്യ


റിയാദ്: സ്വദേശിവല്‍ക്കരണ നടപടികളും സ്വകാര്യ മേഖലയില്‍ സൗദി വനിതാവല്‍ക്കരണവും നടപ്പാക്കിയതോടെ സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2022 അവസാനത്തോടെ 4.8 ശതമാനമായി കുറഞ്ഞതായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജി20 രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വേഗത്തില്‍ വളര്‍ച്ച രേഖപ്പെടു ത്തിയത് സൗദി അറേബ്യയാണെന്നും അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ സമ്പദ്‌വ്യവസ്ഥ വൈവിധ്യവല്‍ക്കരി ക്കാന്‍ സൗദി ഭരണകൂടം നടത്തിവരുന്ന ശ്രമങ്ങളും വന്‍വിജയമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിശ്ചിത ശതമാനം നിര്‍ബന്ധിത സൗദിവല്‍ക്കരണം നടപ്പാക്കിയതോടെ സ്വകാര്യമേ ഖലയില്‍ സ്വദേശി തൊഴിലാളികളുടെ രംഗപ്രവേശനം ശക്തമായതാണ് തൊഴിലില്ലായ്മ കുറയാന്‍ കാരണമായത്. സ്ത്രീകളും സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നതിനുള്ള വിമുഖത അവസാനിപ്പിച്ചതോടെ തൊഴില്‍ അന്തരീക്ഷം ആകെ മാറി.

സ്ത്രീകളിലായിരുന്നു തൊഴിലില്ലായ്മ ഏറ്റവുമധികം ഉണ്ടായിരുന്നത്. സ്വദേശി വനിതാവല്‍ക്കരണം ചില മേഖലകളില്‍ നടപ്പാക്കുക കൂടി ചെയ്തതോടെ ഇതിനും മാറ്റമുണ്ടായി. തൊഴില്‍മേഖലയിലെ സ്ത്രീ പങ്കാളിത്തം 36 ശതമാനത്തിലെത്തി. സൗദി വിഷന്‍ 2030 ലക്ഷ്യമിട്ടത് തൊഴില്‍ വിപണിയില്‍ 30 ശതമാനം വനിതാപങ്കാളിത്തമാണ്. ഇതിനേ ക്കാള്‍ ആറ് ശതമാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.

തൊഴിലില്ലായ്മ കൊവിഡ്-19 കാലത്തെ ഒമ്പത് ശതമാനത്തില്‍ നിന്നാണ് 2022 അവസാനത്തോടെ 4.8 ശതമാനമായി കുറഞ്ഞത്. നിര്‍മ്മാണ, കാര്‍ഷിക മേഖലകള്‍ കൊവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങിയതോടെ സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളുടെയും സാന്നിധ്യം ശക്തമായിട്ടുണ്ട്. സാമ്പത്തികമേഖലയുടെ ഉയര്‍ച്ചയെ കൂടി ഇത് പ്രതിഫലിപ്പിക്കുന്നു. 2022ല്‍ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 16.8 ശതമാനമായി കുറഞ്ഞു.’

എണ്ണയിതര വരുമാനം വരുംവര്‍ഷങ്ങളില്‍ ഇനിയും ഉയരുമെന്ന് ഐഎംഎഫ് കണക്കു കൂട്ടുന്നു. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച 8.7 ശതമാനത്തിലെ ത്തി. എണ്ണ ഉല്‍പ്പാദനവും 4.8 ശതമാനം എണ്ണ ഇതര ജിഡിപിയുമാണ് കാരണം. ശക്ത മായ സ്വകാര്യ ഉപഭോഗവും എണ്ണ ഇതര സ്വകാര്യ നിക്ഷേപവും സമ്പദ്ഘടന യുടെ വളര്‍ച്ചക്ക് സഹായകമായതായി റിപ്പോര്‍ട്ട് പറയുന്നു. ഗോതമ്പ്, ഈത്തപ്പഴം, പാലുല്‍പ്പ ന്നങ്ങള്‍, മുട്ട, മത്സ്യം, കോഴി, പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ എന്നിവ കയറ്റുമതി ചെയ്യുന്നതിലൂടെയും വരുമാനം ഗണ്യമായി വര്‍ധിച്ചു.

എണ്ണ ഇതര വരുമാനം ഏറ്റവും കൂടുതല്‍ ലഭിച്ചത് മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, നിര്‍മ്മാണം, ഗതാഗതം എന്നിവയില്‍ നിന്നാണ്. രാജ്യത്തെ ബാങ്കിങ് മേഖല ശക്തമായി തുടരുന്നുവെന്നും ബിസിനസ് അന്തരീക്ഷത്തിലെ പുരോഗതി ശുഭസൂചകമാണെന്നും ഐഎഎഫ് റിപ്പോര്‍ട്ട് പറയുന്നു.


Read Previous

മുസാഹ്മിയ കോൺഗ്രസ്സ് കൂട്ടായ്മ ഭാരത് ജോഡോ ഒന്നാം വാർഷികവും, പുതുപ്പള്ളി വിജയാഘോഷവും സംഘടിപ്പിച്ചു.

Read Next

ഹൃദയാഘാതം: അയർലൻഡിൽ മലയാളി യുവതി മരിച്ചു| കുടുംബസമേതം പുറത്തുപോയി, സംസാരിച്ചിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു

Leave a Reply

Your email address will not be published. Required fields are marked *

Most Popular