ഹൃദയാഘാതം: അയർലൻഡിൽ മലയാളി യുവതി മരിച്ചു| കുടുംബസമേതം പുറത്തുപോയി, സംസാരിച്ചിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു


അയർലൻഡ്: അയര്‍ലൻഡിലെ ലീമെറിക്കിൽ വെച്ച് എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയായ സുജ പ്രദീപ് അന്തരിച്ചു. 50 വയസായിരുന്നു. അയർലൻഡിലെ ആദ്യകാല മലയാളികളിൽ ഒരാളും ലീമെറിക്കിലെ മണ്‍സറ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (മൈക്ക) പ്രസിഡന്റ് പ്രദീപ് രാം നാഥിന്റെ ഭാര്യയാണ്.

കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് കുടുംബസമേതം ഇവർ പുറത്തുപോയത്. അവിടെ വെച്ചാണ് കുഴഞ്ഞു വീണത്. സുജ പ്രദീപിന് ഹൃദയാഘാതം സംഭവിക്കുന്നതും. ലീമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്‌ത് എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സുജ ഇതേ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു. വിദ്യാർഥിനികളായ നീനു, സോനു എന്നിവരാണ് മക്കൾ.

നാട്ടിൽ അവധിക്ക് പോയ ശേഷം സുജ അടുത്തിടെയാണ് ലീമെറിക്കിൽ മടങ്ങിയെ ത്തിയത്. ഇവിടെയുള്ള മലയാളികൾക്കെല്ലാം ഇവർ ഏറെ പരിചിതരാണ്. സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഭർത്താവ് പ്രദീപിന് ഒപ്പം സുജയും ഉണ്ടായിരുന്നു. കേരളത്തിൽ എത്തിച്ച് സംസ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തും.


Read Previous

സൗദിവല്‍ക്കരണം വന്‍ വിജയം; തൊഴിലില്ലായ്മ 4.8 ശതമാനമായി കുറഞ്ഞതായി ഐഎംഎഫ്|ജി20 രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വേഗത്തില്‍ വളര്‍ച്ച രേഖപ്പെടു ത്തിയത് സൗദി അറേബ്യ

Read Next

മുരളീധരന്‍ കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍; മുന്നില്‍ നില്‍ക്കേണ്ട നേതാവ്; വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular