ടെക്‌നോ-ഹൊറര്‍ സിനിമ ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചതായി മന്ജ്ജു വാരിയര്‍


കൊച്ചി: ടെക്‌നോ-ഹൊറര്‍ സിനിമ ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി മഞ്ജു വാര്യരാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഈ നീക്കം. ഏപ്രില്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സിനിമ പിന്‍വലിക്കുന്ന വിവരം മഞ്ജു വാര്യര്‍ അറിയിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ടവരേ,
ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെ യാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കു ന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക.
സ്നേഹത്തോടെ

നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യര്‍.


Read Previous

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച (24) മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. പത്ത് ദിവസത്തേയ്ക്കാണ് നിരോധാനം

Read Next

ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​കം; ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »