ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച (24) മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. പത്ത് ദിവസത്തേയ്ക്കാണ് നിരോധാനം


ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച(24) മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. പത്ത് ദിവസത്തേയ്ക്കാണ് നിരോധാനം. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാ രെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുന:പരിശോധിക്കുമെന്നാണ് വിവരം.

അതേസമയം ഗര്‍ഫ് രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴി പോകാമെന്ന് വിദേശകാര്യമന്ത്രാലയം അറിയി ച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിെേല ഇമിഗ്രേഷന്‍ അധികൃതര്‍ ഇതിനായി സൗകര്യ മൊരുക്കും. ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത് ഒമാന്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

Ads by Google


Read Previous

ലോക നിലവാരത്തിൽ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സജ്ജമായി.

Read Next

ടെക്‌നോ-ഹൊറര്‍ സിനിമ ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചതായി മന്ജ്ജു വാരിയര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular