ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഹരിനാരായണന്റെ വരികളില്‍ കെ എസ് ചിത്രയ്ക്ക് ജന്മദിന സമ്മാനമായി മതിലേഖ. ചിത്രയുടെ അറുപതാം പിറന്നാളിനെത്തിയ മ്യൂസിക് ആല്‍ബം ചിത്ര തന്നെയാണ് പാടിയിരിക്കുന്നത്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ചിത്രയുടെ ഗാനമേളകളിലെ നിറ സാന്നിധ്യമായ പിന്നണി ഗായകന്‍ കെ കെ നിഷാദാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. ആല്‍ബത്തിന്റെ സംവിധാനവും നിഷാദ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
ബി കെ ഹരിനാരായണനാണ് രചന. ബാംഗ്ലൂര്‍ നമ്പ്യാര്‍ ബില്‍ഡേഴ്‌സ് ആര്‍ട്ട് ദര്‍ബാറാണ് ഗാനം നിര്‍മ്മിച്ചിട്ടുള്ളത്. മതിലേഖ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം ചിത്ര പാടുന്ന രീതിയില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ വരികള്‍ ചിത്ര എഴുതുന്ന രീതിയിലാണ് ഗാനം തുടങ്ങുന്നത്. പിന്നീട് കഥകളിയിലൂടെ പാട്ടിന് ഇതിവൃത്തമായ കഥ വിവരിക്കുന്നതാണ് ആല്‍ബം.