ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും കൈവരട്ടെ: ഈദാശംസ നേര്‍ന്ന് സല്‍മാന്‍ രാജാവ്


ജിദ്ദ: ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും പ്രധാനം ചെയ്യുമെന്ന പ്രത്യാശയോടെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഈദാശംസകള്‍. സൗദി ജനതക്കും രാജ്യത്തെ പ്രവാസികള്‍ക്കും ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്കും രാജാവ് ഈദാംശസ നേര്‍ന്നു.

രണ്ട് വിശുദ്ധ ഹറമുകളില്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സൗകര്യം ഉറപ്പാക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചതില്‍ രാജാവ് അല്ലാഹുവിനെ പ്രത്യേകം സ്തുതിച്ചു. ഈ മഹത്തായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ രാജാവ് രാഷ്ട്രം സ്ഥാപിച്ചതു മുതില്‍ സൗദി അറേബ്യ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. അദ്ദേഹത്തിന് ശേഷമുള്ള രാജാക്കന്മാരും അവരുടെ മക്കളുമൊക്കെ ഈ ദൗത്യം വിജയകരമായി നിര്‍വഹിച്ചു. ഇനിയും മഹത്തായ ദൗത്യം അഭിമാന ത്തോടെ തുടരുമെന്നും രാജാവ് പറഞ്ഞു.

വിശുദ്ധ റമദാനില്‍ അനായാസമായും സുഖമായും ഉംറ നടത്താന്‍ ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സാധിച്ചത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളിലൊന്നാ ണെന്ന് രാജാവ് പറഞ്ഞു. സന്തോഷവും ആശയവിനിമയവും സഹിഷ്ണുതയും ആവശ്യ മായവര്‍ക്കും ശ്രദ്ധ നല്‍കുകയുമൊക്കെയാണ് ഈദിന്റെ താല്‍പര്യം. അല്ലാഹു നമ്മെ സന്തോഷത്തോടെയും ക്ഷേമത്തോടെയും നിലനിര്‍ത്തട്ടെയെന്ന് രാജാവ് പ്രാര്‍ഥിച്ചു.


Read Previous

കേളി അസീസിയ, ഉമ്മുൽ ഹമാം ഏരിയകൾ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

Read Next

വ്രത ശുദ്ധിയുടെ നിറവിൽ ഇസ്ലാം മതവിശ്വാസികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »