റിയാദ്: സാമുഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മ മെഗാ ക്രിസ്തുമസ് കരോളും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു എന്നും കൂട്ടായ്മക്ക് മാത്രം അവകാശ പെടാവുന്ന വിത്യസ്ത നിറഞ്ഞ പ്രോഗ്രാമില്‍ മെഗാ ക്രിസ്മസ് കരോള്‍ ഏറെ പുതുമ നിറഞ്ഞതായി മാറി, മുന്‍ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചുട്ടുള്ള മെഗാ തിരുവാതിരയും ,മെഗാ മാര്‍ഗം കളിയും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.


റിയാദിന്റെ ചരിത്രത്തിലാദ്യമായി അമ്പതിലധികം സാന്താകോസുകളെ അണി നിരത്തിക്കൊണ്ട് അൽമദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ കൂട്ടായ്മയുടെ ന്യൂഇയർ 2023 വർണാഭമായി. ആഘോഷത്തിൽ സിനിമ പിന്നണിഗായകൻ ശ്യാംലാൽ കോമഡി ഉത്സവം ഫെയിം ആശ ഷിജു, പിന്നണി ഗായിക ഹർഷ ചന്ദ്രൻ എന്നിവരോ ടൊപ്പം റിയാദിൽ നിന്നുള്ള കലാകാരൻമാരും കലാകാരികളുടേയും സജീവസാനിധ്യം കൊണ്ട് ധന്യമായി.

കൂട്ടായ്മ പ്രസിഡന്റ് ഷാജി കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം ലോക കേരള സഭാംഗവും സാമുഹ്യ പ്രവര്‍ത്തകന്നുമായ ഇബ്രാഹിം സുബുഹാന്‍ ഉത്ഘാടനം ചെയ്തു, ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മാധ്യമ പ്രവര്‍ത്തകരായ ഷംനാദ് കരുനാഗപള്ളി ,ജയന്‍ കൊടുങ്ങല്ലൂര്‍, അൽമദീന ഹൈപ്പർ മാർക്കറ്റ് അസിസ്റ്റന്റ് മാനേജർ മുഹമ്മദ് ഇബ്രാഹിം കൈപ്പമംഗലം, കൂട്ടായ്മ ട്രഷറർ സോണറ്റ് കൊടകര എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ബാബു രാമചന്ദ്രൻ ആമുഖവും, ജനറൽ സെക്രട്ടറി സഗീർ അന്താറത്തറ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ശശി ചേലക്കര നന്ദിയും പറഞ്ഞു

തുടർന്ന് നടന്ന വ്യത്യസ്തങ്ങളായ കലാവിരുന്ന് കാണികൾകളുടെ കണ്ണും കാതും കരളും നിറക്കുന്നതായി മാറി പരിപാടിയ്ക്കു പ്രോഗ്രാം കൺവീനർ ബാബു രാമചന്ദ്രൻ ,കോ ഓർഡിനേറ്റർമാരായ ജിജു വേലായുധൻ, ശശി ചേലക്കര, സബ്കമ്മറ്റി അംഗങ്ങളായ അനിൽ കുന്ദംകുളം, ബാബു നിസാർ, അമ്പിളി ടീച്ചർ, അനിൽ മാളിയേക്കൽ, അലി ദേശമംഗലം, ഏരിയപ്രസിഡന്റുമാരായ റഫീഖ് അബ്ദുല്ല അഭിലാഷ് ,ജോസ് സുനിൽ കൊടകര, ജാവേദ് ,സുനിൽ പഴഞ്ഞി ,രതീഷ് ,പ്രശാന്ത്, കൂട്ടായ്മയുടെ മറ്റു പ്രവര്‍ത്തകരും നേതൃത്വം നല്‍കി.
