ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള വിഡിയോ ഗെയിമിങ് ബ്രാൻറുകളിലൊന്നാണ് മൈക്രോസോഫ്റ്റിെൻറ എക്സ് ബോക്സ്. കൺസോൾ ഗെയിമിങ്ങിൽ അവർ വർഷങ്ങളായി പ്ലേസ്റ്റേഷനുമായി മത്സരത്തിലാണ്. ഇൗയടുത്താണ് എക്സ് ബോക്സ് അവരുടെ ഏറ്റവും പുതിയ വകഭേദം വിപണിയിലെത്തിച്ചത്. പുതിയ കൺസോൾ ചൂടപ്പം പോലെയാണ് വിറ്റുപോവുന്നത്.
എന്നാൽ, ഗെയിമർമാരെ നിരാശരാക്കുന്ന ഒരു പ്രഖ്യാപനം മൈക്രോസോഫ്റ്റ് നടത്തുകയുണ്ടായി. എക്സ്ബോക്സ് ലൈവ് ഗോൾഡ് സബ്സ്ക്രിപ്ഷെൻറ ചാർജ് വർധിപ്പിച്ചതായിരുന്നു അത്. ഒാൺലൈൻ മൾട്ടിപ്ലെയർ, ഗെയിം ഡിസ്കൗണ്ടുകൾ, എല്ലാ മാസവും രണ്ട് സൗജന്യ ഗെയിമുകൾ പോലുള്ള പ്രീമിയം ഫീച്ചറുകൾ നൽകുന്ന എക്സ്ബോക്സ് ലൈവ് ഗോൾഡ് പ്ലാനിെൻറ വിവിധ പ്ലാനുകൾക്കാണ് വില കൂട്ടിയത്.
എന്നാൽ, ഗെയിമർമാർ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ പ്രതിഷേധമറിയിച്ച് രംഗത്തെത്തുകയായിരുന്നു. മൈക്രോസോഫ്റ്റിനെതിരെ അവർ സംഘടിക്കുക തന്നെ ചെയ്തു. പിന്നാലെ തീരുമാനം തിരുത്തി ടെക് ഭീമൻ രംഗത്തെത്തി. ‘ഞങ്ങൾക്ക് തെറ്റുപറ്റി. ഞങ്ങളോട് നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. ചങ്ങാതിമാരുമായി ചേർന്ന് കളിക്കുന്നത് ഗെയിമിെൻറ ഒരു പ്രധാന ഭാഗം തന്നെയാണ്. മാത്രമല്ല, എല്ലാ ദിവസവും അതാഗ്രഹിക്കുന്ന ആളുകളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ നിന്നും ഞങ്ങൾ പരാജയപ്പെട്ടു. തൽഫലമായി, എക്സ്ബോക്സ് ലൈവ് ഗോൾഡ് വിലയിൽ മാറ്റം വരുത്തേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു, ” -കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ എഴുതി.
Also Read –