കെഎസ്ആർടിസി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിം​ഗ് ഇനി കൂടുതൽ എളുപ്പം; ഏറെ പുതുമകളുമായി ഓൺലൈൻ ബുക്കിം​ഗ് സൈറ്റും, മൊബൈൽ ആപ്പു, മന്ത്രി കെ ബി ​ഗണേഷ് കുമാർ പുറത്തിറക്കി


തിരുവനന്തപുരം; കെഎസ്ആർടിസിലെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിം​ഗ് കൂടുതൽ സു​ഗമമാക്കുന്നതിന് വേണ്ടി പരിഷ്കരിച്ച ഓൺലൈൻ വെബ്സൈറ്റും, മൊബൈൽ ആപ്ലിക്കേഷന്റേയും പരിഷ്കരിച്ച പതിപ്പ് ​ഗതാ​ഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാർ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്സൈറ്റും, ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ച് പുറത്തിറക്കിയത്.

യാത്രക്കാർക്ക് യാത്ര ചെയ്യേണ്ട സ്റ്റേഷനുകൾ വേ​ഗത്തിൽ കണ്ടെത്താനും, സ്റ്റേഷനുക ളിലേക്കുള്ള ബസുകൾ വേ​ഗത്തിൽ തിരയാനും പുതിയ വെബ്സൈറ്റിലും, ആപ്പു വഴിയും കഴിയും. യാത്രക്കാർക്ക് വേ​ഗത്തിൽ മനസിലാകുന്ന തരത്തിലുള്ള ഹോം പേജും ശ്രദ്ധേയമാണ്. ഫോൺ പേയും, ബിൾഡസ് വഴിയും പണമിടപാട് നടക്കുന്നതി നാൽ വളരെ വേ​ഗത്തിൽ തന്നെ ടിക്കറ്റ് ലഭ്യമാക്കുകയും, ക്യാൻസലേഷൻ നടപടികൾ കുറയുകയും കാരണമാകുമെന്ന് കെഎസ്ആർടിസി പറയുന്നു


Read Previous

തമിഴ്നാട്ടിലെ 75% വിദ്യാർത്ഥികൾക്കും രണ്ടക്ക സംഖ്യ വായിക്കാൻ കഴിയുന്നില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപകമായ മയക്കുമരുന്ന് വിതരണം നടക്കുന്നു; ഗുരുതര ആരോപണവുമായി ഗവർണർ

Read Next

പൊതുമാപ്പ്: ബോധവത്കരണ ക്യാമ്പും ഹെല്പ് ഡെസ്കും സെപ്ടംബര്‍ 8, ഞായറാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »