ദൗത്യം ഉടൻ: സുനിത വില്യംസിനെ തിരികെ എത്തിക്കാൻ മസ്‌കിന്റെ സഹായം തേടി ട്രംപ്; ബൈഡൻ കാണിച്ചത് ക്രൂരതയെന്ന് മസ്‌ക്


വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറി നെയും തിരികെ എത്തിക്കാന്‍ എലോണ്‍ മസ്‌കിന്റെ സഹായം തേടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്‌പേസ് സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്ന യാത്രികരെ എത്രയും വേഗം തിരികെ എത്തിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടതായി എക്‌സില്‍ പങ്കുവെച്ച് കുറിപ്പില്‍ മസ്‌ക് വ്യക്തമാക്കി.

ബൈഡന്‍ ഭരണകൂടം ബഹിരാകാശ യാത്രികരോട് കാണിച്ചത് ക്രൂരതയാണെന്നും മസ്‌ക് പറഞ്ഞു. മസ്‌കിന്റെ അവകാശവാദം ട്രംപ് സ്ഥിരീകരിച്ചു. സ്‌പേസ് സ്റ്റേഷനില്‍ മാസങ്ങളായി കുടുങ്ങി ക്കിടക്കുന്ന രണ്ട് അമേരിക്കന്‍ ബഹിരാകാശ യാത്രികരെ തിരിച്ചയക്കാനുള്ള ദൗത്യം സ്പേസ് എക്സ് ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ദൗത്യം എന്ന് ആരംഭിക്കുമെന്ന് ട്രംപ് വെളിപ്പെടുത്തി യിട്ടില്ല.

ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂണിലാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ എത്തിയത്. എട്ട് ദിവസത്തെ ദൗത്യമാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

നിരവധി തവണ ഇരുവരേയും തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നാസ നടത്തിയെങ്കിലും ഫലം കണ്ടില്ല. അതിനിടെ ഇവരുടെ ആരോഗ്യനില സംബന്ധിച്ചും ആശങ്കയുണ്ടായി. ഇരുവരും മാര്‍ച്ചില്‍ തിരിച്ചെത്തുമെന്നാണ് ഒടുവില്‍ നാസ അറിയിച്ചിരിക്കുന്നത്.


Read Previous

മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: അഭിഭാഷകന് പടി കയറാൻ പാട്, വിചാരണ കോടതിക്ക് മാറ്റം

Read Next

മാഡം… ഒരേക്കർ ഭൂമി സൗജന്യമായി തരാം; വയനാട്ടിൽ വന്ന് താമസിക്കാമോ’?.. മനേക ഗാന്ധിക്ക് സിപിഐയുടെ കത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »