ആധുനിക മൈക്രോ ന്യൂറോ സർജറിയിലൂടെ മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് ഗണ്യമായി മെച്ചപ്പെട്ടു. ഡോ: അരുണ്‍ ഉമ്മന്‍.


നമുക്കേവർക്കും അറിയാവുന്നതുപോലെ ശാസ്ത്രസാങ്കേതിക തലത്തിൽ ഒട്ടേറെ വളർച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക ന്യൂറോസർജറി ശസ്ത്ര ക്രിയാരീതികളിൽ ഗണ്യമായ മികവ് നമുക്ക് കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് പ്രധാനനേട്ടം.

തലച്ചോറ് , നട്ടെല്ല് എന്നിവിടങ്ങളിൽ വരുന്ന തികച്ചും സങ്കീർണ്ണവും മാരകവുമാ യ രോഗങ്ങളെ പോലും ഇന്ന് ആധുനിക മൈക്രോ ന്യൂറോ സർജറിയുടെ (Micro neuro surgery) സഹായത്താൽ പരിഹരിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തുപറ യേണ്ടത് തന്നെയാണ്.

മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ അവയവം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും – അവ തലച്ചോറും നട്ടെല്ലുമാണ്. ഈ കാരണം കൊണ്ട് തന്നെ സ്വാഭാവികമായും വൈദ്യശാസ്ത്ര രംഗത്ത് ഏറ്റവും അധികം വെ ല്ലുവിളികൾ നേരിടേണ്ടി വരുന്നതും ഇവയ്ക്കു തന്നെയാണ്. തലച്ചോർ – നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയകൾ എന്നും സങ്കീർണ്ണവും അത്യധികം കൃത്യതയും ആവശ്യപ്പെടുന്ന ഒരു മേഖലയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

വൈദ്യശാസ്ത്ര രംഗത്തെ വിപുലമായ ഗവേഷണങ്ങൾക്കും പ്രസിദ്ധീകരണങ്ങൾ ക്കും പുറമെ ശസ്ത്രക്രിയാ രീതികളിൽ വന്നുചേർന്നിരിക്കുന്ന അതിനൂതനമായ പുരോഗമനങ്ങളുടെ ഫലമായി Neurosurgery അതിശ്രേഷ്ഠമായി തന്നെ മെച്ചപ്പെട്ടിരി ക്കുന്നു എന്നുള്ളത് പ്രശംസനീയമായ കാര്യമാണ്.

എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇരുപതാം നൂറ്റാണ്ടി ന്റെ ആരംഭം വരെ Neurosurgery – യിൽ കാര്യമായ പുരോഗതികൾ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല എന്ന് വേണം പറയാൻ.

1879 – ഇൽ Dr. William Macewen (1848 – 1924) എന്ന സ്കോട്ടിഷ് സർജൻ Neurological ലക്ഷണങ്ങളെ മാത്രം കേന്ദ്രികരിച്ചു തലച്ചോറിൽ നിന്നും Tumor നീക്കം ചെയ്തു കൊണ്ട് Neurosurgery – ക്കു ആദ്യമായി പരിപൂർണ വിജയം നേടി കൊടുക്കുകയു ണ്ടായി. എന്നാൽ 1884, November 25 – നു Dr. Rickman Godlee (1849 – 1925 ) എന്ന ഇംഗ്ലീ ഷ് സർജൻ, Trephination എന്ന പ്രക്രിയ വഴി ആദ്യത്തെ പ്രാഥമിക Brain Tumor  ശസ്ത്ര ക്രിയ നിർവഹിച്ചു.

1907, March16 – നു Dr. Hermann Schloffer എന്ന ഓസ്ട്രിയൻ സർജനാണ് ആദ്യമായി Pituitary Tumour നീക്കം ചെയ്യുന്നതിൽ വിജയിച്ചത്. ഇതിനു പുറമെ പ്രതിവിധി ഇല്ലാത്ത അനേകം രോഗങ്ങൾക്ക് വേണ്ടിയുള്ള മുൻനിര ഗവേഷണത്തിൽ ഒരു നല്ല പങ്കുവഹിക്കുവാൻ Neurosurgeons – നു സാധിക്കുന്നുണ്ട്. ഓരോ ശസ്ത്രക്രിയയുടെ വിജയത്തിലും ഒരു Neurosurgeon അനുഭവിക്കുന്ന ചാരിതാർഥ്യം അക്ഷരാർ ത്ഥ ത്തിൽ പറഞ്ഞറിയിക്കാൻ ആവാത്തതിലും അധികമാണ്.

ഏറെ വൈദഗ്‌ദ്ധ്യവും, നിരന്തര പരിശ്രമവും, അതിലും ഉപരിയായി ശാസ്ത്രക്രി യയിലുള്ള പരിജ്ഞാനവും ശാരീരിക സഹിഷ്ണുതയും ഒരുപോലെ ആവശ്യപ്പെ ടുന്ന മേഖലയാണ് Neurosurgery (പ്രത്യേകമായും തലച്ചോറിന്റെയും നട്ടെല്ലിന്ടെ യും ശസ്ത്രക്രിയകൾ).ഒരു ശരാശരി Neurosurgery ഏകദേശം 4 – 5 മണിക്കൂർ വരെ നീണ്ടുനിൽക്കുന്നവയാണ്.

ഒരു Neurosurgical Patient -നു Neurosurgeons ൻ്റെ മാത്രമല്ല Neuro Anaesthetists, Neuro Intensivists, Neurologist, Neuro Radiologists, Neuro Psychiatrist, Neuro Nurses, Neuro Physiotherapists, Nutritional Therapists എന്നിവർ അടങ്ങിയ വിദഗ്ധരുടെ 24 മണിക്കൂ ർ തുടർച്ചയായ പരിചരണവും ലഭിക്കുന്നു.

തലച്ചോറിന്റെയും നട്ടെല്ലിന്ടെയും വിവിധ തരത്തിലുള്ള രോഗങ്ങളെയും അ സ്വാഭാവികതകളെയും Neurosurgery കൈകാര്യം ചെയ്യുന്നു. റോഡിൽ വച്ചുണ്ടാ വുന്ന അപകടങ്ങൾ, തലയിടിച്ചുള്ള വീഴ്ചകൾ, ആക്രമണങ്ങൾ മൂലം സംഭവിക്കു ന്ന ശിരസ്സിലെ പരിക്കുകൾ എന്നിവയെല്ലാം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യേ ണ്ടതു ഒരു Neurosurgeon ൻ്റെ പ്രവൃത്തിമണ്ഡലത്തിൽ പെടുന്നതാണ്.

അപകടം സംഭവിച്ചത് മൂലം തലയിൽ ഏൽക്കുന്ന പരിക്കുകൾ Clot-നു കാരണമാ വുന്നു. ഇത് സസൂക്ഷ്മം നീക്കം ചെയ്യുക, അപകടം മൂലം തലയോട്ടിയിൽ ഉണ്ടാവു ന്ന പൊട്ടലുകൾ, നട്ടെല്ലിൽ ഉണ്ടാവുന്ന പൊട്ടലുകൾ എന്നിവ പരിഹരിക്കാൻ വേ ണ്ടുന്ന സങ്കീർണമായ പ്രക്രിയകളും ഒരു Neurosurgeon ചെയ്തുവരുന്നു.

തല ട്രോമയെക്കുറിച്ചുള്ള ഗവേഷണവും ധാരണയും വർദ്ധിച്ചതോടെ ചികിത്സയു ടെ വിജയ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ ഇത് ഏകദേശം 95% ആണ്. Hypertensive Bleeds, Abnormal Vessel Bleeds മുതലായ യാദൃശ്ചികമായി സംഭ വിക്കുന്ന രക്തസ്രാവം വഴി രൂപപ്പെടുന്ന Clots നീക്കം ചെയ്യുന്നതും Neurosurgeon തന്നെയാണ്. Coiling, Embolisation പോലുള്ള Minimally Invasive Interventional തെറാപ്പി കൾ മികച്ച ഫലസാധ്യത ഉറപ്പു വരുത്തുന്നു.

ആധുനിക സാങ്കേതിക വിദ്യയുടെ വരവോടെ ശാസ്ത്രക്രിയാരീതികളിൽ അനുദി നം വന്നുചേർന്നു കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളുടെ ഫലമായി തലച്ചോറിലും സ്‌പൈനൽ കോർഡിലും കണ്ടുവരുന്ന വിവിധയിനം ക്യാൻസർ, ട്യൂമർ എന്നി വയെ പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്. Meningiomas, Low Grade Gliomas, Pituitory Tumors, Germ Cell Tumors, Scwanommas , Cavernomas തുടങ്ങിയ ട്യൂമറുകൾ പൂർണമായും ചികിൽസി ച്ചു ഭേദമാക്കാൻ സാധി ക്കുന്നു.

ഇവക്കെതിരെ പൊരുതുവാനായി വിപുലമായ പഠനങ്ങളും ഗവേഷണങ്ങളും ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുകയാണ്. Immunotherapy /Biological Response Modifier (BRM ) Therapy, Oncolytic Virus Therapy, Targeted Therapy of Faulty Genes or Proteins, Gene Therapy, Hormonal Therapy, Photodynamic Therapy, Electric Field Therapy എന്നീ ചികിത്സനടപടികൾ തീർച്ചയായും വരുംനാളുകളിൽ പ്രത്യാശ പകരുന്ന വയാവും എന്നതിൽ സംശയം വേണ്ട.

ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തീർന്നിരിക്കുകയാണ് പതിന്മടങ്ങു വർധിച്ചു വരുന്ന കഴുത്തിൻ്റെയും നടുവിൻ്റെയും വേദനയും അതോടൊപ്പം തന്നെയുള്ള Disc Prolapse-ഉം.അതിസൂക്ഷ്മ ശാസ്ത്രക്രിയയുടെ ആഗ മനത്തോടൊപ്പം തന്നെ ശരീരഘടനാ ശാസ്ത്രത്തിലുള്ള പരിപൂർണ്ണ ഗ്രാഹ്യവും ഒത്തൊരുമിച്ചപ്പോൾ Disc സംബന്ധിയായ ശസ്ത്രക്രിയകൾ തീർത്തും സുരക്ഷിത വും അതിശയിപ്പിക്കും വിധത്തിലുള്ള ഫലപ്രാപ്തിയും നേടിത്തന്നിരിക്കുന്നു.

Epilepsy കാരണം തലച്ചോറിൽ സംഭവിക്കുന്ന കേടുപാടുകൾ നീക്കം ചെയ്യപ്പെടുന്ന തും ഇപ്പോൾ Neurosurgery- യുടെ സഹായത്താൽ സാധ്യമാണ്. തലച്ചോറ് – നട്ടെല്ല് എന്നിവയെ സംബന്ധിച്ച അനുരൂപമായ അപാകതകൾ വരെ Neurosurgeons തിക ഞ്ഞ നൈപുണ്യത്തോടെയാണ് നേരിടുന്നത്.

ഒരു വിദഗ്ദ്‌ധ Neurosurgeon – ലേക്ക് എത്തിപ്പെടാനുള്ള യാത്ര തീർത്തും കാഠിന്യ മേറിയതാണ്. 6 വർഷത്തെ പ്രാഥമിക മെഡിക്കൽ ട്രെയിനിങ്ങും ഇന്റേൺഷിപ്പും കൂടാതെ സർജറിയിൽ മാത്രം 3 വര്ഷം നീണ്ടു നിൽക്കുന്ന ബിരുദാനന്തര ബിരുദ വും എടുക്കേണ്ടതാണ്. അതിനു ശേഷം 3 വർഷത്തെ Neurosurgery Super Speciality Training ചെയ്യേണ്ടതായി വരുന്നു. അങ്ങനെ 12-14 വർഷത്തെ സമഗ്രമായ പഠനത്തി നും, തീവ്രമായ പരിശീലനത്തിനും, അതീവശ്രദ്ധയോടെ നിർവഹിക്കുന്ന ഗവേഷ ണങ്ങൾക്കും ഒടുവിലാണ് ഒരു വ്യക്തി Neurosurgeon എന്ന തലത്തിലേക്ക് ഉയർത്ത പ്പെടുന്നതു.

ഇതിനു ശേഷം Neurosurgeon – നു ഏതെങ്കിലും ഒരു Subspeciality തിരഞ്ഞെടുക്കാവു ന്നതാണ്. Neuro Oncology, Neuro Endoscopy, vascular Neurosurgery, Paediatric Neurosurgery, Spine, Trauma, Functional Neurosurgery തുടങ്ങിയവയാണ് സബ്‌സ്‌പെഷ്യലിറ്റിയിൽ പെടുന്നത്. 1 – 2 വർഷത്തെ ഫെല്ലോഷിപ്പ് ട്രെയിനിങ് ഇതിനു തീർത്തും ആവശ്യമാ യി വരുന്നു.

ഏതൊരു ന്യൂറോസർജിക്കൽ രോഗിയും ഒരു Neurosurgeon-ൻ്റെ അരികിൽ എത്തു ന്നത് ഗുരുതരമായ രോഗാവസ്ഥയിലായിരിക്കും. അതിനാൽ തന്നെ സുദീർഘമായ വൈദ്യപരിചരണം ആവശ്യവുമായി വരുന്നു. ഒരു രോഗിയെ സംബന്ധിച്ചു മരണ ത്തിനടുത്തുനിന്നും ജീവിതത്തിലേക്കുള്ള അയാളുടെ തിരിച്ചുവരവിന് പിന്നിൽ ഒരു Neurosurgeon-ൻ്റെ വിരാമമില്ലാത്ത നിരന്തര പരിശ്രമമുണ്ട്. പലപ്പോഴും ഒരു ആയുഷ്കാലം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഊഷ്മളത നിറഞ്ഞ ആത്മബന്ധമാ യി ഡോക്ടർ – രോഗി ബന്ധം മാറുന്നുവെന്നതാണ് അനുഭവം.

 


Read Previous

ലോക്‌സഭയില്‍ നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്, അധിര്‍ രഞ്ജന്‍ ചൗധരിയെ സ്ഥാനത്തുനിന്ന് മാറ്റും, പകരം എത്തുന്നത് ശശി തരൂര്‍ അല്ലെങ്കില്‍ മനീഷ് തിവാരി, സാധ്യത ശശി തരൂരിന്.

Read Next

പട്ടികജാതി ഫണ്ട് തട്ടിപ്പ്; കോര്‍പ്പറേഷനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധ ധര്‍ണ്ണ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »