ലോക്‌സഭയില്‍ നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്, അധിര്‍ രഞ്ജന്‍ ചൗധരിയെ സ്ഥാനത്തുനിന്ന് മാറ്റും, പകരം എത്തുന്നത് ശശി തരൂര്‍ അല്ലെങ്കില്‍ മനീഷ് തിവാരി, സാധ്യത ശശി തരൂരിന്.


ന്യൂഡല്‍ഹി:  ലോക്‌സഭയില്‍ നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് കക്ഷി നേതാ വ് അധിര്‍ രഞ്ജന്‍ ചൗധരിയെ സ്ഥാനത്തുനിന്ന് മാറ്റും. തിരുവനന്ത പുരം എംപി ശശി തരൂരിനോ അല്ലെങ്കില്‍ മനീഷ് തിവാരിക്കോ നറുക്ക് വീണേക്കു മെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗൗരവ് ഗൊഗോയി, രവ്‌നീത് സിങ് ബിട്ടു, ഉത്തംകുമാര്‍ റെഡ്ഡി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. അതേസമയം, ലോക്‌സഭ നേതാവായി രാഹുല്‍ ഗാന്ധി വന്നേക്കില്ല.

നിലവില്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവായ അധിര്‍ രഞ്ജന്‍ ചൗധരി ബം ഗാള്‍ പിസിസി അധ്യക്ഷനും കൂടെയാണ്. ഒരാള്‍ക്ക് ഒരു പദവി എന്ന നിലയിലാണ് ചൗധരിയെ മാറ്റുന്നതെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ കോണ്‍ ഗ്രസ് ദേശീയനേതൃത്വം തൃപ്തരല്ല. കൂടാതെ ബംഗാളിലും പാര്‍ട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. ഈ മാസം 19നാണ് പാര്‍ലമെന്റ് മഴക്കാല സമ്മേളനം തുടങ്ങു ന്നത്. തിവാരിയും തരൂരും ജി 23 നേതാക്കളില്‍ ഉള്‍പ്പെട്ടവരാണെന്നതും ശ്രദ്ധേയം.

മഴക്കാല സമ്മേളനത്തില്‍ റഫാല്‍ കരാറടക്കം സര്‍ക്കാറിനെതിരെ ഉയര്‍ത്തിക്കൊ ണ്ടുവരാനാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ തീരുമാനം. റഫാല്‍ കരാര്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് ജോയിന്റ് കമ്മി റ്റി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. കൊവിഡ് രണ്ടാം തരം ഗം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച വന്നെന്നും കോണ്‍ഗ്രസ് ആരോപിക്കും.


Read Previous

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടി; ബാങ്ക് ഇടപാടുകള്‍ 5 ദിവസം പ്രവര്‍ത്തിക്കാം.

Read Next

ആധുനിക മൈക്രോ ന്യൂറോ സർജറിയിലൂടെ മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് ഗണ്യമായി മെച്ചപ്പെട്ടു. ഡോ: അരുണ്‍ ഉമ്മന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular