പട്ടികജാതി ഫണ്ട് തട്ടിപ്പ്; കോര്‍പ്പറേഷനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധ ധര്‍ണ്ണ.


തിരുവനന്തപുരം: പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ കോര്‍പ്പറേഷന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ ധര്‍ണ്ണ. ഇടത് ഭരണത്തിന്റെ തണലില്‍ സിപിഎമ്മി ന്റെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നേതാക്കളുടെ പട്ടികജാതി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച കോര്‍ പ്പറേഷന്‍ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കോര്‍പ്പറേഷന്‍ കൗണ്‍ സിലര്‍ തിരുമല അനില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

വരുംനാളിൽ നഗരസഭയേയും സംസ്ഥാന ഭരണകൂടത്തെയും പിടിച്ചുകുലുക്കുന്ന വന്‍ തട്ടിപ്പാണ് പുറത്തുവരാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015-20  കാല യളവില്‍ തിരുവനന്തപുരം നഗരസഭ ഭരിച്ചിരുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ നേതൃ ത്വം നല്‍കുന്ന ഭരണസമിതിയാണ്.

ഈ ഭരണസമിതിയുടെ കീഴില്‍ പട്ടികജാതി വകുപ്പ് കൈകാര്യം ചെയ്യുന്ന ഉദ്യോ ഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ പട്ടിക ജാതി ഫീല്‍ഡ് ഓഫീസര്‍മാരുടെ സഹായ ത്തോടെ സിപിഎമ്മിന്റെ യുവജനസംഘടനാ നേതാക്കന്‍മാരുടെ പ്രേരണയോടു കൂടി പാവപ്പെട്ട പട്ടികജാതിക്കാരുടെ വീടുകളില്‍ എത്തേണ്ട പണം തട്ടിയെടുക്കുക യായിരുന്നു. പട്ടികജാതിക്കാരുടെ വിവാഹ ധനസഹായത്തിനും വിദ്യാര്‍ത്ഥികള്‍ ക്കുള്ള പഠനമുറി നിര്‍മ്മിക്കുന്നതിനും വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ ടെ അനുവദിച്ച ഫണ്ടാണ് ഡിവൈഎഫ് നേതാക്കള്‍ തട്ടിയെടുത്തത്. സിപിഎമ്മി ന്റെ യുവജനസംഘടനാ നേതാക്കളുടെ 40 ഓളം അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്.

കൊതുകുനിവാരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഒന്നാം സ്ഥാനത്തെ ത്തി എന്ന് കൊട്ടിഘോഷിച്ചതിന്റെ അടുത്ത ദിവസമാണ് തലസ്ഥാനത്തെ നഗരസ ഭാ പരിധിയില്‍ കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയത്. നഗര ത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിലേക്കായി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് മാലിന്യ സംസ്‌കാരണത്തിന് വേണ്ടി കോര്‍പ്പറേഷന്റെ നീക്കിയിരുപ്പ്. തട്ടിപ്പിന്റെ അഴിമതിയുടെയും ഭരണസമിതിയായി കോര്‍പ്പറേഷന്‍ ഭരണം മാറി ക്കഴിഞ്ഞു. മാലിന്യ സംസ്‌കരണത്തിലും കൊതു നിവാരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നഗരസഭ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അധ്യക്ഷത വഹിച്ചു. യുവമോർച്ച നേതാക്കളായ ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു, പൂജപ്പുര ശ്രീജിത്ത്‌,അഭിജിത്, അനൂപ്‌, ശ്രീജിത്ത്‌, വലിയവിള ആനന്ദ്, രാമേശ്വരം ഹരി, ആശാനാഥ്, ചുണ്ടിക്കൽ ഹരി, മാണിനാട് സജി, അനന്ദു വിജയ്, വിപിൻകുമാർ, നന്ദ ഭാർഗവൻ തുടങ്ങിയ വർ നേതൃത്വം നൽകി.


Read Previous

ആധുനിക മൈക്രോ ന്യൂറോ സർജറിയിലൂടെ മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് ഗണ്യമായി മെച്ചപ്പെട്ടു. ഡോ: അരുണ്‍ ഉമ്മന്‍.

Read Next

ജുമാ നമസ്കാരത്തിന് ചുരുങ്ങിയത് 40 പേരെ അനുവദിച്ചേ തീരൂ, സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular