
റിയാദ്: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുകയും തുടർന്ന് നാട്ടിൽ സ്വന്തമായി കച്ചവടവും പൊതുപ്രവർത്തനങ്ങളുമായി ജീവിത യാത്രക്കിടയിൽ ഹൃസ്വ സന്ദർശനത്തിനായി റിയാദിൽ എത്തിയ മാസ് റിയാദ് സ്ഥാപകരിലെരാളും ദീർഘകാലം സംഘടനയുടെ വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത മൂസക്കുട്ടി നെല്ലിക്കാപറമ്പിലിനെ മാസ് റിയാദ് ഭാരവാഹികളും പ്രവർത്തകരും സ്വീകരണം നൽകി.
മലാസ് റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ മാസ് റിയാദ് പ്രസിഡന്റ് ജബ്ബാർ കക്കാട് അധ്യക്ഷത വഹിച്ചു. മാസ് രക്ഷാധികാരി അശ്റഫ് മേച്ചേരി സ്വീകരണ ചടങ്ങ് ഉൽഘാടനം ചെയ്തു. ഭാരവാഹികളായ ഉമ്മർ കെടി, സുഹാസ് ചേപ്പാലി, യദി മുഹമ്മദ്, സലാം പേക്കാടൻ, മുഹമ്മദ് കൊല്ലളത്തിൽ, ഷംസു കാരാട്ട്, സത്താർ കാവിൽ, ഷമീർ എകെ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് സ്വീകരണ ചടങ്ങിന് നന്ദി അറീയിച്ച് കൊണ്ട് മൂസക്കുട്ടി സംസാരിച്ചു. സംഘടന ജനറൽ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും കൺവീനർ സാദിഖ് സി.കെ നന്ദിയും പറഞ്ഞു.