റിയാദ് :വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുമെന്ന ഉജ്വലമായ പ്രഖ്യാപനവുമായി രാഹുൽജിയും ഭാരത് യാത്രികരും 135 ദിവസം കൊണ്ട് 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുടെ 4080 കിലോമീറ്റർ നാടിന്റെ വൈവിധ്യങ്ങളെയും ജനാധിപത്യത്തെയും ചേർത്ത് പിടിച്ചു നടന്നത്.

ആ യാത്രയിലുടനീളം നഗ്ന പാദനായി രാഹുൽജിക്കൊപ്പം നടന്ന ചാണ്ടി ഉമ്മൻ തന്റെ കന്നിയങ്കത്തിൽ തന്നെ റെക്കോർഡ് ഭൂരിപക്ഷത്തോടെ പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലേക്കെത്തുന്നതും ഇന്ത്യൻ ജനാധിപത്യത്തിനും മതേതര വിശ്വാസി കൾക്കും അഭിമാനമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന എൽ ഡി എഫ് സർക്കാരിന്റെ സ്വർണ്ണ കള്ളകടത്തു മുതൽ സഹകരണ ബാങ്ക് തട്ടിപ്പ് വരെയുള്ള അഴിമതികളിലും വൈദ്യുതി ചാർജ്ജ് മുതൽ നിത്യോപയോഗസാധനങ്ങൾക്ക് വരെയുള്ള വിലക്കയറ്റ ത്തിലും പൊറുതിമുട്ടിയ കേരള ജനതയുടെ ഭരണ വിരുദ്ധ വികാരമാണ് പുതുപ്പള്ളി യിലെ യു ഡി എഫ് ന്റെ വിജയമെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.
മുസാഹ്മിയ കോൺഗ്രസ്സ് കൂട്ടായ്മ പ്രവർത്തകരായ അക്ബർ പപ്പടപടി, അനീസ് വണ്ടൂർ അനസ് മാതേങ്കാട്ടിൽ, സക്കീർ, മുർഷിദ് മങ്കട, ശാഹുൽ ഹമീദ്,ബാസിത്, ശംസുദ്ധീൻ, സർഫാസ് എന്നിവർ നേതൃത്വം നൽകി.