ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ദുബായ് : മാസ്റ്റർ മീഡിയയുടെ ബാനറിൽ സുലൈമാൻ മതിലകം രചനയും, സംവി ധാനവും നിർവ്വഹിച്ച “ഇസിഎച്ച് സമ്മിലൂനീ” എന്ന സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ഹരിതം ബുക്ക്സ് എംഡി പ്രതാപൻ തായാട്ട് നിർവ്വഹിച്ചു .
ചടങ്ങിൽ ഇക്ബാൽ മാർക്കോണി, സുലൈമാൻ മതിലകം, നാസർ ഗോൾഡൻ, ഗഫൂർ ഷാ, ഫാരിസ്, അഷ്‌റഫ് കൊടുങ്ങല്ലൂർ (ദുബായ് കെഎംസിസി സർഗധാര), അരുൺ പാറാട്ട്, ഗായിക ഫർസാന, റെഗിലേഷ് സ്റ്റാർ വോയ്‌സ് എന്നിവർ പങ്കെടുത്തു ആശംസകൾ നേർന്നു .
ഗഫൂർ എം ഖയാം സംഗീതം നൽകിയ ആൽബത്തിൽ ഷമീർ ഷാ കൊടുങ്ങല്ലൂരും, പുതുമുഖ ഗായിക ഫർസാനയും പാടിയിരിക്കുന്നു. റെഗിലേഷ് സ്റ്റാർ വോയ്സിന്റെ പ്രൊഡക്ഷനിൽ സലാം കൊടിയത്തൂർ ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. യുട്യൂബ് ചാനലിൽ ഉടൻ റിലീസ് ചെയ്യും.