പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; തീയതി മാറ്റണമെന്ന ആവശ്യവുമായി, കോൺഗ്രസ്


പാമ്പാടി (കോട്ടയം) പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയെന്നും അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു.

‘‘സെപ്റ്റംബര്‍ ഒന്നു മുതൽ 8 വരെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും വിശ്വാസികൾ മണർകാട് പള്ളിയിലേക്ക് എത്താറുണ്ട്. ഈ എട്ടു ദിവസവും മണർകാട് തിരക്കിൽ ആയിരിക്കും. ആളുകളെക്കൊണ്ട് പട്ടണം നിറയുന്നതോടെ വലിയ ഗതാഗതക്കുരുക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. 4 പോളിങ് സ്റ്റേഷനുകൾ മണർകാട് പള്ളിക്ക് സമീപമുള്ള സ്കൂളിലാണ് പ്രവർത്തിക്കുന്നത്. പെരുന്നാള്‍ ദിനത്തിൽ തിരഞ്ഞെടുപ്പ് നടത്തുക ശ്രമകരമായ ദൗത്യം ആകും. അതുകൊണ്ടാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയത്’’– കെ.കെ.രാജു പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സെപ്റ്റംബർ എട്ടിനാണു വോട്ടെണ്ണൽ.


Read Previous

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം വരുന്നു; ലക്ഷ്യം ഗുജറാത്ത് മുതല്‍ മേഘാലയ വരെ| യാത്ര ആരംഭിക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചുവെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം

Read Next

സംഗീത ആൽബം “സമ്മിലൂനി” പോസ്റ്റർ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular