ന്യൂഡല്‍ഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരി വാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം. ജനാധിപത്യത്തെ കൊല ചെയ്തുവെന്നാരോപിച്ച് ബിജെപി ഓഫീസുകളിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്ത കരുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു.

അറസ്റ്റില്‍ പ്രതിഷേധിക്കാനെത്തിയ എഎപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഡല്‍ഹി റോസ് അവന്യൂ കോടതി പരിസരത്തും ബിജെപി ഓഫീസുകള്‍ക്കും സുരക്ഷ ശക്തമാക്കി. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷന്‍ വൈകുന്നേരം വരെ അടച്ചിടും. ആം ആദ്മി ഓഫീസിനടുത്ത ഐ.ടി.ഒ മെട്രോ സ്റ്റേഷനാണ് അടച്ചത്.
അതിനിടെ അറസ്റ്റിനെതിരേ കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഉച്ചകഴിഞ്ഞ് സുപ്രീം കോടതി പരിഗണിക്കും. അറസ്റ്റിലായ അരവിന്ദ് കെജരിവാളിനെ രണ്ട് മണിയോടെ ഇ.ഡി കോടതിയില്‍ ഹാജരാക്കും. കെജരിവാളിനെ അറസ്റ്റ് ചെയ്തതോടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ രാജിവെക്കില്ലെന്നും ജയിലില്‍ കിടന്ന് ഭരണം നടത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം എഎപി പ്രതികരിച്ചത്.
അറസ്റ്റിനെ തുടര്‍ന്ന് ഇന്ന് ചേരാന്‍ ഇരുന്ന ഡല്‍ഹി നിയമസഭാ സമ്മേളനം റദ്ദാക്കി. 27 ന് രാവിലെ പതിനൊന്നിന് നിയമസഭാ സമ്മേളനം ചേരും. അതേസമയം കെജരി വാളിന്റെ കുടുംബാംഗങ്ങള്‍ വീട്ടു തടങ്കലിലാണെന്ന് എഎപി ആരോപിച്ചു. എഎപി നേതാക്കളെ കുടുംബത്തെ കാണാന്‍ അനുവദിക്കുന്നില്ല. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എഎപി മന്ത്രി ഗോപാല്‍ റായ് ചോദിച്ചു.