#Can A Chief Minister Be Arrested | ഒരു മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യാനാകുമോ? നിയമ വിധഗധര്‍ പറയുന്നതിങ്ങനെ, നിയമപ്രകാരം ആര്‍കൊക്കെയാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണമുള്ളത്


ഹൈദരാബാദ്: ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാകുമോ? ഇന്നലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്(

നിയമത്തിന്‍റെ മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണ്. മുഖ്യമന്ത്രിമാര്‍ക്ക് അറസ്റ്റില്‍ നിന്ന് യാതൊരു പരിരക്ഷയുമില്ല. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഏതൊരു വ്യക്തിയെയും നിയമപാലകര്‍ക്ക് അറസ്റ്റ് ചെയ്യാമെന്ന് 1973ലെകോഡ് ഓഫ് ക്രിമിനല്‍ പ്രൊസിജ്യറില്‍ (സിആര്‍പിസി) പറയുന്നു.

എന്നാല്‍ മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരിക്കണം. പ്രസ്‌തുത വ്യക്തി ഒളിവില്‍ പോകാനോ തെളിവ് നശിപ്പിക്കാനോ ഏതെങ്കിലും വിധത്തില്‍ നിയമനടപടികള്‍ തടയാനോ സാധ്യതയുള്ളപ്പോഴാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്യാനാകുക എന്നും നിയമത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയാല്‍ മാത്രമേ മുഖ്യമന്ത്രിയെ തത്സ്ഥാനത്ത് നിന്ന് മാറ്റേണ്ടതുള്ളൂ. അന്വേഷണം നേരിടുമ്പോള്‍ സ്ഥാനത്ത് തുടരുന്നതിന് മുഖ്യമന്ത്രിക്ക് വിലക്കില്ല.

നിയമപ്രകാരം രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കുമാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണ മുള്ളത്. സിവില്‍-ക്രിമിനല്‍ കേസുകളില്‍ പദവിയിലിരിക്കുന്ന ഇവരെ അറസ്റ്റ് ചെയ്യാനാകില്ല. ഇക്കാര്യം ഭരണഘടനയുടെ 361ാം അനുച്ഛേദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ എതിരെ വിചാരണ നടപടികള്‍ വന്നാല്‍ മന്ത്രിസഭയോട് ആലോചിക്കാതെ ഗവര്‍ണര്‍ക്ക് തീരുമാനം കൈക്കൊള്ളാമെന്ന് സുപ്രീം കോടതിയുടെ 2004ലെ ഒരു ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയെയോ നിയമസഭാ സമാജികരെയോ അറസ്റ്റ് ചെയ്യും മുമ്പ് സ്പീക്കറുടെ അനുമതി തേടേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ അറസ്റ്റ് പാടുള്ളൂ.

നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യമന്ത്രിമാര്‍

ലാലുപ്രസാദ് യാദവ്


ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കാലിത്തീറ്റകുംഭകോണക്കേസില്‍ അറസ്റ്റിലായിരുന്നു. 1990കളിലാണ് കേസ് പുറത്ത് വന്നത്. 2013ല്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഞ്ച് വര്‍ഷം തടവും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അയോഗ്യതയും കോടതി കല്‍പ്പിച്ചു.

ജഗന്നാഥ് മിശ്ര

ബിഹാറില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന് ജഗന്നാഥ് മിശ്രയെ ആദ്യം അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചത് 1997ലാണ്. 2013 സെപ്റ്റംബറില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി നാല് വര്‍ഷം തടവ് വിധിച്ചു.

ജെ ജയലളിത

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടതും സ്ഥാനം നഷ്‌ടപ്പെട്ടതുമായ മുഖ്യമന്ത്രി ജയലളിതയാണ്. 2014ല്‍ കോടതി ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തി. നാല് വര്‍ഷം ജയില്‍ വാസവും വിധിക്കപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടു. അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 2015ല്‍ കോടതി അവരെ കുറ്റവിമുക്തയാക്കി. തിരികെ മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു. എന്നാല്‍ 2017ല്‍ കോടതി നടപടി ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സുപ്രീം കോടതി വീണ്ടും അവരുടെ ശിക്ഷ ശരിവച്ചു. എന്നാല്‍ വിധി വരും മുമ്പ് തന്നെ ജയലളിത ഈ ലോകത്ത് നിന്ന് പോയിരുന്നു.

ബി എസ്‌ യെദ്യൂരപ്പ, ഓം പ്രകാശ് ചൗട്ടാല, മധു കോഡ, ചന്ദ്രബാബു നായിഡു, ഹേമന്ത് സോറന്‍ തുടങ്ങിയ മുഖ്യമന്ത്രിമാരും അറസ്‌റ്റ് ചെയ്യപ്പെടുകയും സ്ഥാനം നഷ്‌ടമാകുകയും ചെയ്‌തവരാണ്.


Read Previous

#Police stopped AAP march| കെജരിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധം: എഎപി മാര്‍ച്ച് തടഞ്ഞ് പൊലീസ്; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Read Next

#Rahul Gandhi Meet Kejriwal Family | നിയമസഹായം നല്‍കും, ഒപ്പമുണ്ട്’: കെജ്‌രിവാളിന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular