ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: കഴിഞ്ഞ 18 വർഷമായി റിയാദിന്റെ പൊതു സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരുമയുടെ സാക്ഷാത്ക്കാരമാണ് തറവാട് കുടുംബകൂട്ടായ്മ. നിലവിലെ കാരണവർ ബിനു ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2023-2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗം ജോസഫ് കൈലാത്ത് വരണാധികാരി ആയിരുന്നു. സോമശേഖർ എസ് കാരണവരായും, ഷെറിൻ തയ്യിൽ മുരളി കാര്യദർശിയായും, സുധീർ കൃഷ്ണൻ കലാകായികാദർശിയായും, ശ്രീലേഷ് പറമ്പൻ ഖജാൻജിയായും, ഷാജഹാൻ അഹമ്മദ് ഖാൻ പൊതുസമ്പർക്കദർശിയായും ഏകകണ്ടേന തിരഞ്ഞെടുക്കപ്പെട്ടു.
നിലവിലെ ഭാരവാഹികളായ കാരണവർ ബിനു ശങ്കരൻ, കാര്യദർശി ത്യാഗരാജൻ, കലാകായികദർശി ബാബു പൊറ്റക്കാട് ,ഖജാൻജി നന്ദു കൊട്ടാരത്ത്, പൊതു സമ്പർ ക്കദർശി മൊഹമ്മദ് റഷീദ് എന്നിവരും, തറവാടിന്റെ മുഖ്യ രക്ഷാധികാരി രമേശ് മാലിമേലും മറ്റു കുംടുംബാംഗങ്ങളും പുതിയ ഭരണ സമതിക്ക് ആശംസകൾ നേർന്നു. 2-ജൂൺ-2023 മുതൽ പുതിയ ഭരണ സമതിയായിരിക്കും തറവാടിന്റെ പ്രവർത്തനങ്ങ ളുടെ ചുമതല വഹിക്കുക