ആർ എസ് സി മുപ്പതാം വാർഷിക പ്രഖ്യാപന സംഗമം നടത്തി


റിയാദ് : രിസാല സ്റ്റഡി സർക്കിൾ ആഗോള തലത്തിൽ സംഘടനയുടെ മുപ്പതാം വാർ ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സഘടിപ്പിച്ച പ്രഖ്യാപന സംഗമം ‘ ത്രൈവ് ഇൻ’ സൗദി ഈസ്റ്റ് നാഷനലിൽ റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ വിപുലമായി സംഘടി പ്പിച്ചു. മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.

രിസാല ഓർബിറ്റ് സെഷനിൽ സംഘടനയുടെ മുഖപത്രമായ പ്രവാസി രിസാല ക്യാമ്പ യിൻ പ്രഖ്യാപനവും രിസാല അപ്ഡേറ്റ് വിശദീകരണവും നടന്നു തുടർന്ന് സംഗമത്തിൽ ത്രൈവ് ഇൻ 30 എന്ന ശീർഷകത്തിൽ ആറ് മാസകാലയളവിൽ നടക്കുന്ന വിവിധ പദ്ധതികളായ വിദ്യാഭ്യാസ സെമിനാറുകൾ, സാംസ്‌കാരിക സംഗമങ്ങൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, ചരിത്ര പ്രദർശനങ്ങൾ, സേവന-സാന്ത്വന പരിശീലന ങ്ങൾ, സോൺ സമ്മേളനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പദ്ധതി അവതരണവും, വീഡിയോ പ്രദർശനവും നടന്നു.

റിയാദില്‍ നടന്ന സംഗമത്തിൽ ICF നാഷനൽ സംഘടനാ പ്രസിഡന്റ് അബ്ദുല്‍ സലാം വടകര ഉദ്ഘാടനവും ഐ സി എഫ് കുവൈറ്റ്‌ നാഷനൽ സെക്രട്ടറി അബ്ദുള്ള വടകര സന്ദേശ പ്രഭാഷണവും നിർവഹിച്ചപ്പോൾ ദമ്മാം സംഗമത്തിൽ ICF ഈസ്റ്റേൺ പ്രൊവി ൻസ് സംഘടന പ്രസിഡന്റ് അൻവർ കളറോഡ് ഉദ്‌ഘാടനവും SSF ദേശീയ പ്രസിഡണ്ട് ഡോ :ഫാറൂഖ് നഈമി അൽ ബുഖാരി സന്ദേശ പ്രഭാഷണവും നിർവഹിച്ചു.

പ്രവാസി യുവതയുടെ ഒഴിവ് സമയത്തെ അതിന്റെ ശരിയായ ദിശയിലൂടെ കൊണ്ട് പോകുക വഴി അവരെ സംസ്കാര സമ്പന്നരാക്കുക എന്ന വളരെ വലിയ ദൗത്യമാണ് ആർ എസ് സി നിർവഹിച്ചുകൊണ്ടിരിക്കുന്നത് എന്നും ഒരു രാഷ്ട്രത്തിന്റെ സമ്പത് ഘടന യിൽ ഏറ്റവും മൂല്യമുള്ളത് ആ രാഷ്ട്രത്തിലെ സക്രിയമായ യുവാക്കളാണെന്നും ഇന്ന് യുവത്വം നേരിടുന്ന പ്രശ്‌നങ്ങൾക്ക് നന്മയോട് ചേർന്ന് നിൽക്കലാണ് പരിഹാരം എന്നും ഇരുവരും സന്ദേശ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

റിയാദ്, ദമ്മാം, ഖസീം, ജുബൈൽ, അൽ അഹ്‌സ, ഖോബാർ, അൽ ജൗഫ്, ഹയിൽ തുട ങ്ങിയ 9 പ്രവിശ്യകളിൽ നിന്നുള്ള സംഘടന പ്രതിനിധികൾ പങ്കെടുത്ത ഇരു സംഗമങ്ങ ളിലായി കബീർ ചേളാരി, ബഷീർ ബുഖാരി, അബ്ദുൽ നാസർ അഹ്സനി, സിദ്ധീഖ്‌ സഖാഫി, ലുക്മാൻ പാഴൂർ, അൻവർ കളറോഡ്, മുജീബ് എറണാകുളം, ഇബ്രാഹിം അംജദി, റഊഫ് പാലേരി, അമീൻ ഓച്ചിറ, ഫാറൂഖ് സഖാഫി, നൗഫൽ മണ്ണാർക്കാട് തുടങ്ങിയ സഘടന നേതാക്കൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.


Read Previous

മലയാളം ലൈവ് ചാനൽ

Read Next

തറവാട് കുടുംബകൂട്ടായ്മയ്ക്കു പുതിയ സാരഥികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular