Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദമ്മാം മിഷ്കാത്തിനു പുതിയ സാരഥികൾ


ദമ്മാം: ദമ്മാം ലേഡീസ് മാർക്കറ്റ് ആസ്ഥാനമായി സാമൂഹിക-സാംസ്ക്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന മിഷ്കാത് സുന്നി സെന്ററിന് 2025-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഐ സി എഫ് ദമ്മാം റീജിയൻ പ്രസിഡന്റ് അഹ്മദ് നിസാമി ഉദ്‌ഘാടനം ചെയ്തു. മിഷ്കാത്ത് ഹാളിൽ വെച്ച് നടന്ന ഇഫ്താർ മീറ്റ് സംഗമത്തിൽ ഐസിഎഫ് ഇൻറ്റർനാഷണൽ കൗൺസിൽ സെക്രട്ടറി സലീം പാലച്ചിറ പ്രഖ്യാപനം നടത്തി. ആർ എസ് സി സൗദി ഈസ്റ്റ് ഇ ബി അംഗം സയ്യിദ് സഫ് വാൻ തങ്ങൾ കൊന്നാര അധ്യക്ഷത വഹിച്ചു. 

2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ: ഷഫീഖ് ജൗഹരി കൊല്ലം (പ്രസിഡന്റ്), സക്കീറുദീൻ മന്നാനി ചടയമംഗലം (ജനറൽ സെക്രട്ടറി) അഷ്റഫ് ചാപ്പനങ്ങാടി (ഫിനാൻസ് സെക്രട്ടറി) വൈസ് പ്രസിഡന്റുമാർ സയ്യിദ് സഫ് വാൻ തങ്ങൾ കൊന്നാര ,അബൂബക്കർ മുവ്വാറ്റുപുഴ. ജോയിൻ്റ് സെക്രട്ടറി മാർ നാസിം വിളച്ചിക്കാല,സിനാജ് കോതമംഗലം. പ്രവര്ത്തക സമിതി അംഗങ്ങൾ അബ്ദുൽ വാഹിദ് മഞ്ഞപ്പാറ, റിഷാദ് ഇളം പഴന്നൂർ,അബ്ദുൽ ജലാൽ പോത്തൻകോട്, സ്വാദിഖ് പൂവാർ, യാസിർ മന്നാനി, അൻഷാദ് പുഴക്കാട്ടിരി, ഇബ്രാഹിം കോതമംഗലം, മുസ്തഫ താനൂർ, കോയ മണ്ണാർക്കാട് എന്നിവരെയും തിരഞ്ഞെടുത്തു. 

 ഐസിഎഫ് ദമ്മാം റീജിയൻ ഹാർമണി ആൻഡ് എമിനൻസ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അഷ്റഫ് ചാപ്പനങ്ങാടിയേയും സെനറ്റ് അംഗമായ സക്കീറുദ്ധീൻ മന്നാനിയേയും ചടങ്ങിൽ ആദരിച്ചു. നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ നാസർ ചീക്കോടിനെ സ്നേഹോ പഹാരം നൽകി ആദരിച്ചു. അഷ്റഫ് പട്ടുവം, അൻവർ കളറോട്,മുനീർ തോട്ടട,മുസ്തഫ മുക്കൂട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (കെ ഡി പി എ) ഇഫ്താർ സംഗമം

Read Next

ഞെട്ടിക്കുന്നത്, മനുഷ്യത്വ രഹിതം’; അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം, സ്‌റ്റേ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »