ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ദമാം: സൗദിയിലെ ദമാമിലും പരിസരപ്രദേശത്തുമുള്ള തൃശ്ശൂര്‍ ജില്ലയിലെ പ്രവാസിക ളുടെ കൂട്ടായ്മയായ നാട്ടുകൂട്ടും ദമാം 2024-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു ഹോളിഡേയ്സ് റസ്റ്റോറൻറ്ൽ വെച്ചു കൂടിയ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് ടൈസൺ ആന്റോ സെക്രെട്ടറി ജൗഹർ ഹുസൈൻ, ട്രഷറര്‍ കൃഷ്ണ ദാസ്, എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. രക്ഷാധികാരികളായി ഷാജി മതിലകം, അബ്ദുൽ നാസർ, ബെന്നി ആന്റണി, വൈസ് പ്രസിഡന്റ്മാർ ഷൈൻ രാജ്, ജാസിം നാസർ, ജോയിന്റ് സെക്രെട്ടറിമാർ അബ്ദുൽ സലാം, ഷെബിൽ മുഹമ്മദ് അലി, ജോയിന്റ് ട്രെഷറർ അബ്ദുൽ ബഷീർ ,ചാരിറ്റി കൺവീണർ താജു, അയ്യരിൽ ആർട്സ് കൺവീണർ ഷാന്റോ ചെറിയാൻ റഫീഖ് വടക്കാഞ്ചേരി സ്പോർട്സ് കൺവീണർ വിപിൻ ഭാസ്കർ ആഷി, അഷ്റഫ്, ടി പി എൽ കമ്മിറ്റി ചെയർമാർ അഡ്വ.മുഹമ്മദ് ഇസ്മായിൽ ഹമീദ് കാണിച്ചാട്ടിൽ ഖൈസ് റഷീദ് ഷാനവാസ് എക്സിക്യൂട്ടീവ് അംഗങ്ങളായി,, നിഖിൽ മുരളി, വിജോ വിൻസെന്റ് മമ്മു ഇരിഞ്ഞാലക്കുട, ഫൈസൽ അബൂബക്കർ നൗഷാദ് ടി എൻ അഭിൻഷ,മുഹമ്മദ് ഇക്ബാൽ രാഹുൽ ഹിഷാം അസിഫ്,,ജോബി തോമസ് എന്നിവരെയും തിരഞ്ഞെടുത്തു
കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ട് കൃഷ്ണദാസും സാമ്പത്തിക റിപ്പോർട്ട് ഷാന്റോ ചെറിയാനും അവതരിപ്പിച്ചു നിരവധി ലേബർ ക്യാമ്പുകളിൽ പ്രയാസമനു ഭവി ക്കുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിച്ചുകൊടുത്തും നാട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവർക്ക് സഹായം നൽകിയും കിഡ്നി മാറ്റിവയ്ക്കുന്ന ചികിത്സയ്ക്കായി നാലുപേർക്ക് സാമ്പത്തിക സഹായം നൽകുകയും പ്രവാസി ആയിരിക്കെ മരണമടഞ്ഞ ത്യശ്ശൂർ സ്വദേശികളായ രണ്ടുപേരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകി യും അഭിമാനകരമായ സേവനം കാഴ്ചവയ്ക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമു ണ്ടെന്നും അധ്യക്ഷത വഹിച്ചു കൊണ്ട് അഡ്വ. ഇസ്മായിൽ പറഞ്ഞു
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി കൊണ്ടുവരുന്ന തൃശ്ശൂർ പ്രീമിയർ ലീഗ് സീസൺ 5 ഒക്ടോബർ 24 25 തീയതികളിൽ പുതിയ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ വിപുലമായി നടത്തുന്നതിനും യോഗം തീരുമാനിച്ചു.