Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

താമരശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണം; മണ്ണിടിച്ചില്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ അയക്കണം; നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി


കല്‍പ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും, തുടര്‍ച്ചയായി താമരശ്ശേരി ചുരം പാതയില്‍ ഉണ്ടാകുന്ന മണ്ണിടിച്ചിലുകള്‍ തടയുന്നതിന് വേണ്ട നടപടികള്‍ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയയ്ക്കണമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി യോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. ചുരം പാതയില്‍ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയി ലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ജനങ്ങള്‍ ആശ്രയി ക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന നിലയില്‍ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ചുരത്തില്‍ ഗതാഗതം തടസപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്ന് കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഹൈവേയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടതിനാല്‍ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തേണ്ടി വന്നിരിന്നു. നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് തുടര്‍ന്നും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയുണ്ട്. നിലവില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ് എന്നും കത്തില്‍ പറയുന്നു.

ഹൈവേയുടെ ഈ ഭാഗം പരിശോധിച്ച് അപകടസാധ്യത വിലയിരുത്തുന്നതിനും, യാത്രക്കാരുടെ സുരക്ഷയ്ക്കും കണക്ടിവിറ്റിക്കും വേണ്ടി അടിയന്തരമായി വിദഗ്ധ സംഘത്തെ അയയ്ക്കണമെന്നും ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ബദല്‍ പാത ഒരുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എത്രയും വേഗം പരിഗണിക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.


Read Previous

ഉത്രാടത്തിന് പുതിയ ന്യൂനമർദം, ഓണം ഇത്തവണ വെള്ളത്തിലായേക്കും; സംസ്ഥാനമൊട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യത

Read Next

ദിനേഷ് കെ പട്‌നായിക് കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി; നിയമനം ഒന്‍പത് മാസത്തിന് ശേഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »