Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സർക്കാരിന്റെ പട്ടിക വെട്ടി പുതിയ വി സിമാരെ നിയമിച്ചു; ഗവർണർ വീണ്ടും തുറന്ന പോരിലേക്ക്


തിരുവനന്തപുരം: സര്‍ക്കാര്‍ പട്ടിക തള്ളി താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതോടെ, വീണ്ടും ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന് കളമൊരുങ്ങി. സര്‍ക്കാര്‍ നല്‍കിയ പട്ടിക പാടേ തള്ളിക്കൊണ്ടാണ്, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയും, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. കെ ശിവപ്രസാദിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്. ആരോഗ്യ സര്‍വകലാശാല വിസിയായി ഡോ. മോഹന്‍ കുന്നുമ്മലിന് പുനര്‍ നിയമനം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്ന തുടര്‍നീക്കം ഗവര്‍ണര്‍ നടത്തിയത്.

നേരത്തെ സാങ്കേതിക സര്‍വകലാശാവ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തതിന് സര്‍ക്കാരിന്റെ പ്രതികാര നടപടി നേരിട്ടയാളാണ് ഡോ. സിസി തോമസ്. 2022 ല്‍ കെ ടി യു വൈസ് ചാന്‍സലറായിരുന്ന ഡോ. രാജശ്രീയുടെ നിയമനം ചട്ടപ്രകാരമല്ലെന്നുകണ്ട് സുപ്രീം കോടതി റദ്ദാക്കിയപ്പോഴാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസയെ ഗവര്‍ണര്‍ സാങ്കേതിക സര്‍വകലാശാല വി സിയാ യി നിയമിച്ചത്. സര്‍ക്കാരിന്റെ അനുമതി കൂടാതെ വിസിയായി ചുമതലയേറ്റതിന്റെ പേരില്‍ സിസിയുടെ പെന്‍ഷന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്.

വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥ് വിരമിച്ചതോടെയാണ് കെടിയുവില്‍ ഒഴിവുണ്ടായത്. കുസാറ്റ് പ്രൊഫസര്‍ ഡോ. കെ ശിവപ്രസാദിനെയാണ് കെടിയു താല്‍ക്കാലിക വിസി യായി ഗവര്‍ണര്‍ നിയമിച്ചത്. രണ്ടു സര്‍വകലാശാലകളിലും സ്ഥിരം വിസി നിമയന ത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തി നെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയതോടെയാണ് ഗവര്‍ ണര്‍ താല്‍ക്കാലിക വിസിമാരെ നിയമിച്ചത്.

കെടിയുവിലേക്ക് ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി ആര്‍ ഷാലിജ്, ഡോ. വിനോദ് കുമാര്‍ ജേക്കബ് എന്നിവരുടെ പാനലും ഡിജിറ്റല്‍ സര്‍വക ലാശാലയിലേക്ക് ഡോ. എം എസ് രാജശ്രീ, കുസാറ്റ് മുന്‍ വിസി ഡോ. കെ എന്‍ മധുസൂ ദനന്‍, ഡിജിറ്റല്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ മുജീബ് എന്നിവരുടെ പാനലു കളാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നത്. ഈ പാനല്‍ പൂര്‍ണമായും തള്ളി യാണ് പുതിയ നിയമനം. കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍, വിസി നിയമനം ചാന്‍സലറുടെ ( ഗവര്‍ണര്‍) അധികാരമാണെന്നും സര്‍ക്കാര്‍ ഇടപെടരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

ഈ വിധി ചൂണ്ടിക്കാട്ടി കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയുടെ കാര്യത്തില്‍ വ്യക്തത തേടി ഗവര്‍ണര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇടപെടാന്‍ ഹൈ ക്കോടതി വിസമ്മതിച്ചു. തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. സിസ തോമസിന് എതിരെ ഹൈക്കോടതിയില്‍നിന്നും സുപ്രീം കോടതിയില്‍നിന്നും ലഭിച്ച തിരിച്ചടികളുടെ പേരില്‍ സര്‍ക്കാരിനുണ്ടായ നാണക്കേടിന്റെ തുടര്‍ച്ചയാണ് സിസയ്ക്കു വീണ്ടും നിയമനം നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനം. സര്‍ക്കാരുമായി യാതൊരു കൂടിയാ ലോചനയും നടത്തിയില്ലെന്നും, ഗവര്‍ണറുടേത് ഏകപക്ഷീയമായ നടപടിയാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.


Read Previous

ഇന്ത്യൻ ഭരണഘടന@75, അവകാശ സംരക്ഷണവും, പ്രതിജ്ഞാ സദസും സംഘടിപ്പിച്ച് റിയാദ് ഓ ഐ സി സി

Read Next

ചുരുളഴിയാതെ ഇപിയുടെ ആത്മകഥ വിവാദം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി എഡിജിപി, വീണ്ടും അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »