ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ജോസ് കെ. മാണിയുടെ ഭാര്യയും മുന്‍ മിസ്. കേരള വിന്നറുമായ നിഷ ജോസ് കെ. മാണി തനിക്കെ തിരെ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് മുന്‍ മിസ് ഫെമിന റണ്ണര്‍ അപ്പ് കൂടിയായ ശ്വേതാമേനോന്‍ കാന്‍ ചാനലിനോട് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഷ പറഞ്ഞ കാര്യങ്ങളെയാണ് ശ്വേതാമേനോന്‍ എണ്ണിയെണ്ണി ഖണ്ഡിക്കുന്നത്.
1992 ല്‍ കൊച്ചിയില്‍വച്ച് നടന്ന രമണിക മിസ്. കേരള മത്സരത്തിലെ വിന്നറായിരുന്നു നിഷ. അതേ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു ശ്വേതാമേനോന്‍. മിസ് കേരള വിന്‍ ചെയ്യുന്നവര്‍ക്ക് നേരിട്ട് മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ. പക്ഷേ, വീട്ടുകാര്‍ തന്റെ അവസരം നിഷേധിച്ചപ്പോള്‍ ആ വര്‍ഷം മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത് റണ്ണര്‍ അപ്പായ ശ്വേതാമേനോനാ യിരുന്നുവെന്നാണ് നിഷ അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ അത് ശരിയല്ലെന്നാണ് ശ്വേതയുടെ വാദം.
‘ഞാന്‍ ഫെമിന മിസ്. ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത് 1991 ലാണ്. ആ വര്‍ഷം മിസ് കോയമ്പത്തൂര്‍ റണ്ണര്‍ അപ്പ് ആയിരുന്നു. അതുവഴിയാണ് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നതും. വിന്നര്‍ ഉള്‍പ്പെടെ ഞങ്ങള്‍ ഏഴ് പെണ്‍കുട്ടികളാണ് ആ മത്സരത്തില്‍ തെരഞ്ഞെടുക്ക പ്പെട്ടത്. അതില്‍ മിസ് യങ്ങ് ഇന്ത്യയായിരുന്നു ഞാന്‍. എന്നിട്ടും എനിക്ക് ഇന്റര്‍നാഷണല്‍ മത്സര ത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കാരണം ഞാന്‍ അന്ന് മൈനറായിരുന്നു. പതിനേഴ് വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാസ്‌പോര്‍ട്ടും എന്റെ കൈവശം ഉണ്ടായിരുന്നില്ല.
അതല്ലാതെ നിഷ പറയുന്നതുപോലെ 1992 ലെ രമണിക മിസ് കേരള മത്സരം വിജയിച്ചിട്ടല്ല, ഞാന്‍ മിസ് ഇന്ത്യ മത്സരത്തില്‍ യോഗ്യത നേടുന്നത്. രമണിക മിസ് കേരള മത്സരത്തില്‍ പങ്കെടുത്തു, റണ്ണര്‍ അപ്പായി എന്നത് മാത്രമാണ് ശരി. ആ വര്‍ഷത്തെ മിസ് ഇന്ത്യ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിട്ടേയില്ല. ആ പ്രയോറിറ്റിയോടുകൂടി ഞാന്‍ മത്സരത്തില്‍ എത്തിയെന്നുമാണ് അഭിമുഖത്തില്‍ നിഷ അവകാ ശപ്പെടുന്നത്. മത്സരത്തില്‍ പങ്കെടുക്കാത്ത എനിക്ക് എങ്ങനെ പ്രയോറിറ്റി ലഭിച്ചുവെന്ന് മനസ്സിലായിട്ടില്ല.
പിന്നീട് 94 ലാണ് ഞാന്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. മിസ് ബാംഗ്ലൂര്‍ മത്സര ത്തില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു യോഗ്യത ലഭിച്ചത്. ആ വര്‍ഷം സുസ്മിതാസെന്നായി രുന്നു വിന്നര്‍. ഞാന്‍ റണ്ണര്‍ അപ്പുമായി. അതിനെത്തുടര്‍ന്ന് മിസ് ഏഷ്യാ പെസഫിക് മത്സരത്തിലും പങ്കെടുത്തു. അതിലും റണ്ണര്‍ അപ്പായിരുന്നു.ഒരുപാട് അന്തര്‍ദ്ദേശീയ മാനങ്ങളുണ്ട് ഒരു സൗന്ദര്യ മത്സരത്തിന്. ധാരാളം പ്രോട്ടോകോളും. അതൊക്കെ പാലിച്ചാണ് മത്സരത്തിന് യോഗ്യത നേടുന്നത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും നീതീകരിക്കുന്നതല്ല. അതുകൊണ്ടാണ് ഇത്രയും തുറന്നുപറയാന്‍ ഞാന്‍ തന്നെ മുന്നോട്ട് വന്നത്.’ : ശ്വേത പറഞ്ഞു.