Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സൗജന്യ വീട് ഇല്ല; അഞ്ച് ലക്ഷം നല്‍കണം; ഇരുട്ടടി


ബെംഗളൂരൂ: യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി. ബൈപ്പനഹള്ളി യില്‍ സൗജന്യമായി വീട് കൈമാറില്ല. വീടിന് ഓരോരുത്തരും അഞ്ച് ലക്ഷം രൂപവീതം കൈമാറണ മെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കുടിയൊഴിക്കപ്പെട്ടവവര്‍ക്ക് 11. 2ലക്ഷം രൂപയുടെ വീട് ആണ് അഞ്ച് ലക്ഷത്തിന് കൈമാറുകയെന്നും ജനുവരി ഒന്നിന് തന്നെ വീട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. കുടിയേറിയ വരുടെ കൂട്ടത്തില്‍ നിരവധി അനധികൃത കുടിയേറ്റക്കാരുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം. എന്നാല്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ ക്കുന്ന ആളുകള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കി വീട് വാങ്ങാന്‍ കഴിയുന്ന സാഹചര്യം നിലവില്‍ ഇല്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

യുപിക്ക് സമാനമായി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും ബുള്‍ഡോസര്‍ രാജെന്ന ആരോപണം ഉയര്‍ന്നതോടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, അപകടം മണത്ത എഐസിസി നേതൃത്വം, മുഖ്യമന്ത്രി സിദ്ധരാമയ്യയോടും, കെപി സിസി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടും വിശദീകരണം തേടുകയും ചെയ്തിരുന്നു.

തുടര്‍ന്ന്, കുടിയൊഴിപ്പിച്ചവരെ സംസ്ഥാന സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചു. ഇടക്കാല പുനഃരധിവാസം ഉടന്‍ സജ്ജമാക്കാനാണ് ശ്രമം. ഇതിന്റെ ഭാ?ഗമായിട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ യോ?ഗം വിളിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഭൂമി കയ്യേറി താമസിക്കുന്നവര്‍ എന്നാരോപി ച്ചാണ് ബെംഗളൂരു യെലഹങ്കയില്‍ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തത്.


Read Previous

എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട് ഒരു വെറുപ്പുമില്ല; പക്ഷേ, തെറ്റില്ലാതെ ഭാഷ പറയുന്ന ആരെയും അവിടെ കണ്ടില്ലല്ലോ?’

Read Next

ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 13,000 ത്തിലധികംപേരെ, അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »