നവയുഗം അൽഹസ്സയിൽ നോർക്ക, പ്രവാസിക്ഷേമനിധി രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.


അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിൽ അൽഹസ്സയിലെ ഷുക്കേക്ക്, സനയ്യ യൂണിറ്റുകളിൽ പ്രവാസികൾക്കായി നോർക്ക, പ്രവാസി ക്ഷേമനിധി രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

നവയുഗം ഷുക്കേക്ക്, സനയ്യ യൂണീറ്റ് ഭാരവാഹികൾ നേതൃത്വം നൽകിയ ക്യാമ്പിൽ നിരവധി പ്രവാസികൾക്ക് നോർക്ക ഐ.ഡി കാർഡ്, പ്രവാസി ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി പെൻഷൻ എന്നിങ്ങനെ വിവിധ സേവനങ്ങളിൽ അപേക്ഷിയ്ക്കാൻ അവസരം ലഭിച്ചു.

നവയുഗം ഷുക്കേക്ക് യൂണിറ്റിൽ നടന്ന ക്യാമ്പിന് യൂണീറ്റ് സെക്രട്ടറി ബക്കർ, യൂണീറ്റ് പ്രസിഡൻ്റ് സുന്ദരേശൻ, യൂണീറ്റ് ട്രഷറർ ഷിബു താഹിർ, സുരേഷ് മടവൂർ, ഹനീഫാ , സുധീർ, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. നവയുഗം അൽഹസ്സ മേഖല സെക്രട്ടറി ഉണ്ണിമാധവം പങ്കെടുത്തു.

നവയുഗം അൽഹസ സനയ്യാ യൂണീറ്റിൽ നോർക്ക, പ്രവാസി ക്ഷേമനിധി രജിസ്ടേഷൻ ക്യാമ്പ് അൽഹസ്സ മേഖല രക്ഷാധികാരി സഖാവ് സുശീൽ കുമാറിൻ്റെയും, സനയ്യ യൂണീറ്റ് സെക്രട്ടറി സഖാവ് വേലൂരാജൻ്റെയും നേതൃത്വത്തിൽ നടന്നു.


Read Previous

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

Read Next

അഷ്‌റഫ് കുറ്റിച്ചല്‍ വീണ്ടും ദക്ഷിണമേഖലാ ഒഐസിസി പ്രസിഡന്റ്; ഒഐസിസിയുടെ നാലു റീജ്യണല്‍ കമ്മിറ്റികളും നിലവില്‍ വന്നു; പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ സൗദി ഒഐസിസി ലീഗല്‍ സെല്‍ രൂപീകരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »