അഷ്‌റഫ് കുറ്റിച്ചല്‍ വീണ്ടും ദക്ഷിണമേഖലാ ഒഐസിസി പ്രസിഡന്റ്; ഒഐസിസിയുടെ നാലു റീജ്യണല്‍ കമ്മിറ്റികളും നിലവില്‍ വന്നു; പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ സൗദി ഒഐസിസി ലീഗല്‍ സെല്‍ രൂപീകരിക്കുന്നു


അബഹ: പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് കമ്മിറ്റി (ഒഐസിസി) സൗദി നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ ലീഗല്‍ സെല്‍ രൂപീകരി ക്കുന്നു. സൗദിയിലെ പ്രവാസികള്‍ക്ക് നിയമസഹായം നല്‍കുന്നതിനും പ്രവാസിക ളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്നതിനും വേണ്ടിയാണിത്.

ഒഐസിസി നേതാക്കളായ ജീവകാരുണ്യപ്രവര്‍ത്തകരേയും നിയമ വിദഗ്ധരേയും ഉള്‍പ്പെടുത്തിയാണ് ലീഗല്‍ സെല്‍ രൂപീകരിക്കുകയെന്ന് സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അറിയിച്ചു. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സൗദി ദക്ഷിണമേഖലാ ഒഐസിസി കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഒഐസിസിയുടെ നാലു റീജ്യണല്‍ കമ്മിറ്റികളും റിയാദ്, ജിദ്ദ, ദമാം നിലവില്‍ വന്നു;

നിലവില്‍ ഒഐസിസിയുടെ കീഴില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവാസി സേവന കേന്ദ്രങ്ങളും ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യവസ്ഥാപിതവും ശക്തവു മാക്കുന്നത്. തൊഴില്‍ പ്രശ്‌നങ്ങളിലും സാമ്പത്തിക പ്രശ്‌നങ്ങളിലും സൗദിയിലെ നിയമക്കുരുക്കുകളിലും അകപ്പെട്ട പ്രവാസികള്‍ക്ക് ആവശ്യമായ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിന് ഈ മേഖലയില്‍ അറിവും പ്രവര്‍ത്തന പാരമ്പര്യവുമുള്ളവരെ ഉള്‍പ്പെടുത്തിയാവും ലീഗല്‍ സെല്‍ രൂപീകരിക്കുക.

സംഘ്പരിവാറിന്റേയും പിണറായി സര്‍ക്കാരിന്റേയും ഏകാധിപത്യ ഭരണം പ്രതിരോധിക്കാനുതകുന്ന വോളന്റിയര്‍ സംവിധാനത്തിന് സൗദി ഒഐസിസി നേതൃത്വം നല്‍കും. കെപിസിസി വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ സൗദിയിലെ എല്ലാമേഖലകളില്‍ നിന്നുമുള്ള സൈബര്‍ പോരാളികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കും.

സൗദി ദക്ഷിണമേഖലാ ഒഐസിസി കമ്മിറ്റിയുടെ പ്രസിഡന്റായി അഷ്‌റഫ് കുറ്റിച്ചല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ജന. സെക്രട്ടറി പ്രകാശന്‍ നാദാപുരം തല്‍സ്ഥാനത്ത് തുടരും. മനാഫ് പരപ്പില്‍ സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി യാകും. മേഖലാ ട്രഷററായി ബിനു ജോസഫിനെ തിരഞ്ഞെടുത്തു.

ജന. സെക്രട്ടറിമാരായി റോയി മൂത്തേടം, സനല്‍ ലിജു ലിജു എബ്രഹാം തുടങ്ങിയ വരേയും വൈസ് പ്രസിഡന്റുമാരായി ഷാജി പുളിക്കത്താഴത്ത്, ഫൈസല്‍ പൂക്കോട്ടും പാടം, എല്‍ദോ മത്തായി, ഈശ്വാ കുഞ്ഞ് തുടങ്ങിയവരേയും തിരഞ്ഞെടുത്തു. റാഷിദ് മഞ്ചേരിയേയും റഷീദ് കൊല്ലത്തേയും രണ്ടു വനിതകളേയും സെക്രട്ടിമാരായും തിരഞ്ഞെടുത്തു. 13 എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ 43 അംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്.

ഇതോടെ സൗദി ഒഐസിസിയിലെ നാലു റീജ്യണല്‍ കമ്മിറ്റികളും നിലവില്‍ വന്നതായി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അറിയിച്ചു. ജിസാന്‍, നജ്‌റാന്‍, ബീഷ ഏരിയ കമ്മിറ്റി ഭാരവാഹികളും നേതാക്കളും തിരഞ്ഞെടുപ്പുയോഗ ത്തില്‍ പങ്കെടുത്തു. പുതിയ കമ്മിറ്റിയില്‍ മുഴുവന്‍ ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ള വരേയും പരിഗണിച്ചിട്ടുണ്ടെന്നും ബിജു കല്ലുമല പറഞ്ഞു.


Read Previous

നവയുഗം അൽഹസ്സയിൽ നോർക്ക, പ്രവാസിക്ഷേമനിധി രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

Read Next

ഇന്ത്യ-ഖത്തര്‍ ബന്ധത്തിന്റെ 50ാം വാര്‍ഷികം: ത്രിദിന സാംസ്‌കാരികോത്സവം ‘പാസേജ് ടു ഇന്ത്യ’ മാര്‍ച്ച് ഏഴു മുതല്‍ ഒന്‍പത് വരെയാണ് ആഘോഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular