ഇന്ത്യ-ഖത്തര്‍ ബന്ധത്തിന്റെ 50ാം വാര്‍ഷികം: ത്രിദിന സാംസ്‌കാരികോത്സവം ‘പാസേജ് ടു ഇന്ത്യ’ മാര്‍ച്ച് ഏഴു മുതല്‍ ഒന്‍പത് വരെയാണ് ആഘോഷം


ദോഹ: ഇന്ത്യ-ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷി ക്കുന്ന വേളയില്‍ ‘പാസേജ് ടു ഇന്ത്യ’ എന്ന പേരില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് മാര്‍ച്ച് ഏഴു മുതല്‍ ഒന്‍പത് വരെയാണ് ആഘോഷമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എട്ടു ലക്ഷത്തോളം വരുന്ന ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം ഇന്ത്യന്‍ സംസ്‌കാ രത്തെ ആഘോഷിക്കുന്ന ഉത്സവമാകും പാസേജ് ടു ഇന്ത്യ. ഖത്തര്‍ മ്യൂസിയത്തിന്റെ പിന്തുണയോടെ മിയപാര്‍ക്കില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയാണ് പരിപാടികള്‍. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെയും സ്വദേശികള്‍ ഉള്‍പ്പെടെ മറ്റ് വിവിധ രാജ്യക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ സൗജന്യ ഗതാഗത സംവിധാനമുള്‍പ്പെടെ വിപുലമായ സംവിധാനങ്ങളാണ് ക്രമീകരിച്ചി രിക്കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി ഖത്തറില്‍ ദീര്‍ഘകാലമായുള്ള വിവിധ മേഖലകളിലെ 40 ഇന്ത്യക്കാരെ ആദരിക്കും. 1983ന് മുമ്പ് ഖത്തറില്‍ താമസിച്ചിരുന്നവര്‍, 1998ന് മുമ്പ് ഖത്തറില്‍ താമസിച്ചിരുന്ന വീട്ടുജോലിക്കാര്‍, 1993ന് മുമ്പ് ഖത്തറില്‍ താമസിച്ചിരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരെയാണ് ആദരിക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സാംസ്‌കാരികോത്സവത്തില്‍ ഇന്ത്യയില്‍ നിന്നെ ത്തുന്ന സംഗീത പ്രതിഭകളുടെ ഖവ്വാലി, കേരളത്തിന്റ പരമ്പരാഗത സംഘനൃത്തമായ മെഗാ തിരുവാതിര, ഉത്തരേന്ത്യയുടെ നൃത്തവിസ്മയമായ ഗര്‍ബയുടെ ഗര്‍ബമെഗാ ‘റാസ് ദണ്ഡിയ’ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഡോഗ് സ്‌ക്വാഡിന്റെ ഡോഗ് ഷോ, ലൈവ് മ്യൂസിക്കല്‍ ഷോ, വാദ്യ അകമ്പടിയായി ചെണ്ടമേളം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ഖത്തറില്‍ നിന്നുള്ള 100 ഫോട്ടോഗ്രാഫര്‍മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന എക്സിബിഷനാണ് മറ്റൊരു സവിശേഷത. ഇന്ത്യയുടെ ഗോട്ട് ടാലന്റ് സീസണ്‍ 3 ഫൈനലിസ്റ്റ്, സ്പീഡ് പെയിന്റര്‍ വിലാസ് നായക് ലൈവ് സ്പീഡ് പെയിന്റിങും സന്ദര്‍ശകര്‍ക്ക് കൗതുകം പകരും.

ഇന്ത്യന്‍ സംസ്‌കാരവും കലാരൂപങ്ങളും സാംസ്‌കാരിക മാമാങ്കത്തില്‍ പ്രദര്‍ശിപ്പിക്കും. കരകൗശലവസ്തുക്കള്‍, വസ്ത്രങ്ങള്‍, ജ്വല്ലറികള്‍ തുടങ്ങി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യം പ്രതിപാദിക്കുന്ന വിവിധ പവലിയനുകളും ഇന്ത്യന്‍ രുചിവൈവിധ്യ പെരുമയുടെ ഭക്ഷണ സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഐസിസി അശോക ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശങ്ക്പാല്‍, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍ നായര്‍, ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, മുന്‍ ഐസിസി പ്രസിഡന്റ് പിഎന്‍ ബാബുരാജന്‍ എന്നിവരും സംബന്ധിച്ചു.


Read Previous

അഷ്‌റഫ് കുറ്റിച്ചല്‍ വീണ്ടും ദക്ഷിണമേഖലാ ഒഐസിസി പ്രസിഡന്റ്; ഒഐസിസിയുടെ നാലു റീജ്യണല്‍ കമ്മിറ്റികളും നിലവില്‍ വന്നു; പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ സൗദി ഒഐസിസി ലീഗല്‍ സെല്‍ രൂപീകരിക്കുന്നു

Read Next

മോദി വാരാണസിയില്‍; അമിത് ഷാ ഗാന്ധി നഗറില്‍, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി തൃശൂരില്‍; ആറ്റിങ്ങലില്‍ വി മുരളീധരന്‍; പത്തനംതിട്ട അനില്‍ ആന്‍റണി; കേരളത്തില്‍ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആദ്യപട്ടിക

Leave a Reply

Your email address will not be published. Required fields are marked *

Most Popular