Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇനി സൂര്യനെ പഠിക്കാം’; രാജ്യം ഉറ്റുനോക്കുന്ന വിക്ഷേപണം നാളെ, 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു


ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിനു ള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്ര ത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉപഗ്രഹവുമായി പിഎസ്എല്‍വി സി-57 റോക്കറ്റ് നാളെ രാവിലെ 11.50 നാണ് ആകാശത്തേയ്ക്ക് കുതിക്കുക. ഇതിന്റെ ഭാഗ മായി 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ആണ് ഇന്ന് ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചത്. ഐഎസ്ആര്‍ഒ വെബ്‌സൈറ്റ് ആയ https://isro.gov.in ല്‍ വിക്ഷേപണം തത്സമയം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.

വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയ ര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണത്തിന് പിഎസ്എല്‍വി റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്. ശനിയാഴ്ച പിഎസ്എല്‍വി സി 57 റോക്കറ്റില്‍ പേടകം കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക.

മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. സൗരവാതങ്ങള്‍, കാന്തി കക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസ ങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏഴു പേലോഡുകള്‍ ആദിത്യയിലുണ്ട്.

സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേ യമാക്കും. ആദിത്യ എല്‍1 ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്.


Read Previous

പ്രചാരണം അവസാന ലാപ്പിലേക്ക്; ആന്റണിയും മകനും ഇന്ന് ‘നേര്‍ക്കുനേര്‍’; മുഖ്യമന്ത്രിയും പുതുപ്പള്ളിയില്‍

Read Next

ബഹ്റൈനില്‍ വാഹനാപകടം; നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് മരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »