കൊല്ലം : ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കൊല്ലം കോർപ്പറേഷൻ മുൻ കൗൺസിലർ സിന്ധുവിനു വേണ്ടി റിയാദ് ഒ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി സ്വരൂപിച്ച സിന്ധു ധനസഹായം നാട്ടില്‍ അവരുടെ വീട്ടിലെത്തി ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത് കൈമാറി.

പ്രവാസം മതിയാക്കി നാട്ടിലുള്ള മുൻ ഒ. ഐ. സി. സി പ്രവർത്തകരായ അഷ്റഫ് വടക്കേവിള, ജലാലുദ്ദീൻ മൈനാഗപ്പള്ളി, ഹസ്സൻ കുഞ്ഞ് ക്ലാപ്പന, അരവിന്ദൻ ആശാൻ, ബ്ലോക്ക് പ്രസിഡന്റ് രാജീവ് പാലത്തറ, ബിനോയി ഷാനൂര്, ദീപ ആൽബർട്ട്, മുഹമ്മദ് കുഞ്ഞ്, എന്നിവർ പങ്കെടുത്തു