ഭാരത് അരി തൃശൂരില്‍ മാത്രം, മറ്റെവിടെയുമില്ല; വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു; കേന്ദ്രത്തിനെതിരെ മന്ത്രി ജി ആര്‍ അനില്‍


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി വിതരണത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അരി വിതരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. തൃശൂരില്‍ മാത്രമാണ് ഭാരത് അരി വിതരണം ചെയ്യുന്നത്. മറ്റെവിടെയും ഭാരത് അരി വിതരണമില്ല. ഇതിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് ഭക്ഷ്യമന്ത്രി കുറ്റപ്പെടുത്തി.

ഭാരത് റൈസ് വിതരണം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. മറ്റൊരു സംസ്ഥാനത്തും ഭാരത് അരി വിതരണമില്ല. കേന്ദ്രത്തിന്റെ നടപടി സങ്കുചിത രാഷ്ട്രീയമാണ്. നേരിട്ടുള്ള വിതരണം ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ്. സപ്ലൈകോയില്‍ അരിയില്ലെന്ന് വരുമ്പോള്‍ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുന്ന നടപടിയാണിത്.

സര്‍ക്കാരിനെതിരെ തിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സങ്കുചിത നടപടിയാണിത്. റിലയന്‍സിനെ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.

സപ്ലൈകോയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും തൊഴിലാളികളെ പിരിച്ചു വിടില്ല. ഒരു കടയും അടച്ചുപൂട്ടില്ല. പ്രയാസങ്ങള്‍ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് അരി വിതരണം ചെയ്യുന്നത്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല


Read Previous

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കൊല്ലം കോർപ്പറേഷൻ മുൻ കൗൺസിലർ സിന്ധുവിനുള്ള ചികിത്സാധനസഹായം ഒ ഐ സി സി കൊല്ലം ജില്ലാകമ്മിറ്റി കൈമാറി

Read Next

പഴയ വാഹനങ്ങള്‍ വെറുതെ തൂക്കി വില്‍ക്കല്ലെ…, അവസാനം വെട്ടിലാവും!; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular