ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച “കാളിംഗ് ബൂത്ത്” ശ്രദ്ധേയമായി. അതിരാവിലെ അഞ്ചു മണിയോടെ പ്രവർത്തകരും നേതാക്കളും കോൺഗ്രസ് ആസ്ഥാനമായ സബർമതിയി ലെത്തി മണ്ഡലത്തിലെ വോട്ടർമാരെ വിളിച്ചു ഐക്യജനാധിപത്യ മുന്നണിക്ക് വോട്ടഭ്യർത്ഥിച്ചു.

നാട്ടിൽ പോളിംഗ് ബൂത്ത് പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സൗദിയിൽ ഒ ഐ സി സി യുടെ കാളിംഗ് ബൂത്ത് തുറന്ന് വോട്ടർമാരെ വിളിച്ചു തുടങ്ങി.ഒ ഐ സി സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ആദ്യ കാൾ വിളിച്ച് ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു.
തുടർന്ന് ഓരോ മണ്ഡലം ഭാരവാഹികളും നേരത്തെ നൽകി ലിസ്റ്റ് അനുസരിച്ച് വോട്ടർമാരെ വിളിച്ചു വോട്ട് ഉറപ്പിച്ചു. വോട്ട് ചെയ്യാൻ വാഹനവും മറ്റ് സഹായവും ആവശ്യപ്പെട്ടവർക്ക് നാട്ടിലെ പ്രവർത്തകരുമായി ബന്ധപ്പെടുത്തി പ്രതേകം സംവിധാനം ഒരുക്കി.
ഒഐസിസി തിരുരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ ടി ടി അധ്യക്ഷനായ ചടങ്ങിൽ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ മുഖ്യ അതിഥിയായി പങ്കെടുത്തു. സലീം വാഴക്കാട്, മണ്ഡലം നേതാക്കളായ ഇസ്മായിൽ പുത്തൻ പീടി യേക്കൽ, ശംസുദ്ധീൻ വി പി, റസാക് കുരിക്കൾ , അൻസാർ കുരിക്കൾ എന്നിവരിൽ ഉൾപ്പടെ റിയാദിലെ മുതിർന്ന യു ഡി എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
