ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സാമുഹ്യപ്രവര്‍ത്തകന്‍, ഒ ഐ സി സി നേതാവ് സത്താര്‍ കായംകുളത്തിന്‍റെ നിര്യാണത്തില്‍ ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു ഒ ഐ സി സി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച നേതാവും റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ നിറ സാനിദ്ധ്യവുമായിരുന്ന .സത്താർ കായംകുളത്തിൻ്റെ വേർപാടിൽ അതിയായ ദുഃഖം രേഖപെടുത്തുന്നതായി ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

റിയാദ് ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയെ സംബന്ധിച്ചടത്തേളം സത്താർ കായംകുളത്തിന്റെ വേർപാട് തീരാനഷ്ടം തന്നെയാണ്. ഒ.ഐ.സി.സി. തൃശ്ശൂർ ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്ത സത്താർ കായംകുളം തൃശ്ശൂർ ജില്ലയിലെ മുഴുവൻ ഒ.ഐ.സി.സി പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവ് ആയിരുന്നു.
ഭിന്നിച്ച് നിന്നിരുന്ന റിയാദിലെ കോൺഗ്രസ് സംഘടനകൾ ഒന്നിച്ചു ചേർന്നപ്പോൾ തൃശൂർ ജില്ല കമ്മിറ്റി രൂപീകരിക്കാനുള്ള ചുമതല സത്താർ കായംകുളത്തിന് ആയിരുന്നു. തൃശ്ശൂർ ജില്ലാ കമ്മിറ്റി രൂപീകരണത്തിലും പിന്നീട് കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രയാണത്തിലും വേണ്ട ഉപദേശങ്ങൾ നൽകി ഒരു കാരണവരെ പോലെ എപ്പോഴും ഞങ്ങളോടൊപ്പം അദ്ദേഹം ഉണ്ടായിരുന്നുവെന്നും അനുസ്മരിച്ചു, സംഘടനക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഈയൊരു ദുഖാവസ്ഥ തരണം ചെയ്യാന്‍ കഴിയെട്ടെയെന്നും വാര്‍ത്താകുറിപ്പില്‍ വെക്തമാക്കുന്നു.
സത്താര്‍ കായംകുളത്തിന്റെ മയ്യിത്ത് നാട്ടില്‍ ഖബറടക്കും;
റിയാദിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സജീവമായിരുന്ന ഇന്നലെ അന്തരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്
ശിഹാബ് കൊട്ടുകാട് , ഷിബു ഉസ്മാന്‍ , എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് ,കായംകുളം പ്രവാസി അസോസിയേഷന്‍ കൃപയും ശ്രമം തുടങ്ങി. ഇന്ത്യന്‍ എംബസി, ആരോഗ്യ മന്ത്രാലയം, പൊലീസ് എന്നിവിടങ്ങളില്‍ നിന്നുളള ക്ലിയറന്‍സ് രേഖ ലഭിച്ചാല്‍ ഇന്നുതന്നെ മൃതദേഹം എംബാം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ അതിനുള്ള ഊര്‍ജിത ശ്രമം നടന്നുവരുകയാണ്. ക്ലിയറെന്‍സ് എല്ലാം ഇന്ന് ലഭിച്ചാല്‍ രാത്രിയിലുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങളും ചെയ്തിട്ടുണ്ട്, എങ്കില്‍ നാളെ ഉച്ചയോടെ ഖബറടക്കം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
വിദഗ്ദ ചികിത്സക്ക് നവംബര്‍ 18ന് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഫൈനല്‍ എക്‌സിറ്റും സൗദി എയര്‍ലൈന്‍സില്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങളും ഒരുക്കിയിരുന്നു. അതിനിടെയാണ് ബ്‌ളഡ് പ്രഷര്‍ കുറഞ്ഞ അപ്രതീക്ഷിത മരണം. പക്ഷാഘാതത്തെ തുടര്‍ന്ന് ജൂലൈ 26ന് ആണ് സത്താര്‍ കായംകുളം ശുമൈസി ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്.
