ഒമാനിലുള്ള പതിനഞ്ചു ലക്ഷം പ്രവാസി തൊഴിലാളികളില്‍ 10 ശതമാനം പേരെ മാറ്റി സ്വദേശി പൗരന്മാര്‍ക്ക് ജോലി നല്‍കും: തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ്


ഒമാന്‍ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് പറഞ്ഞു.

മസ്കത്ത്: ഒമാനിൽ‍ പ്രവാസി തൊഴിലാളികളെ മാറ്റി സ്വദേശികൾക്ക് 1.4 ലക്ഷം തൊഴിൽ ലഭ്യമാക്കു മെന്ന് തൊഴിൽ വകുപ്പ് മന്ത്രി. 2021ന്റെ ആദ്യ മൂന്നു മാസങ്ങളിൽ പതിനായിരം ഒമാനികൾ ക്കാണ് ജോലി നൽകിയത്. നിലവിൽ പതിനഞ്ചു ലക്ഷം പ്രവാസി തൊഴിലാളികളാണ് ഒമാനിലുള്ളത്. ഇവരിൽ 10 ശതമാനം പേരെ മാറ്റി ഒമാനി പൗരന്മാരെ ജോലിക്കാരായി നിയമിക്കാൻ കഴിയും. രാജ്യത്തിന്റെ മാനവവിഭവശേഷി വികസനം വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും സ്വദേശിവൽക്കരണത്തിലൂടെ തൊഴിൽ കണ്ടെത്തുന്പോൾ യോഗ്യതയുള്ളവരെ നിയമിക്കാൻ ആവശ്യമായ പരിശീലനം നൽകാൻ മന്ത്രാലയം പരിശ്രമിക്കുമെന്നും തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് പറഞ്ഞു.

ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ പതിനായിരം ഒമാനികൾക്ക് ജോലി നൽകിയിട്ടുണ്ട്. ഈ വർഷം 32,000 പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുടെ ആദ്യ പടിയാണിത്. സർക്കാർ മേഖലയിലാണ് ഇവയിൽ 4,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചിരിക്കുന്നത്. ബാക്കിയുള്ളവ സ്വകാര്യ മേഖലയിലെ വിവിധ മേഖലകളിലായി കണ്ടെത്തി.


Read Previous

അറുപത് വയസ്സിന് മുകളിലുള്ള ബിരുദ മില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. മാനവ വിഭവശേഷി അതോറിറ്റി

Read Next

സൗദിയിൽ‍ ഇറക്കുമതി ചെയ്യുന്ന കൂടുതൽ‍ ഉൽ‍പ്പന്നങ്ങൾ‍ക്ക് ഹലാൽ‍ സർ‍ട്ടിഫിക്കറ്റ് നിർ‍ബന്ധമാക്കാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ കീഴിലുള്ള ഹലാൽ‍ സെന്റർ‍ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »