അറുപത് വയസ്സിന് മുകളിലുള്ള ബിരുദ മില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. മാനവ വിഭവശേഷി അതോറിറ്റി


കുവൈറ്റ് സിറ്റി: അറുപത് വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. കുവൈറ്റ് മാനവ വിഭവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവിൽ‍ ഭേദഗതി വരുത്തിയതായി വാർ‍ത്തകൾ‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ‍ നയം വ്യക്തമാക്കിയത്.

തൊഴിൽ‍ വിപണിയുടെ ആവശ്യം മുന്‍നിർ‍ത്തി കർ‍ശന നിയന്ത്രണങ്ങളോടെയും അധിക ഫീസ് ചുമത്തിയും 60 വയസ്സിന് മുകളിലുള്ളവർ‍ക്കും വർ‍ക്ക് പെർ‍മിറ്റ് പുതുക്കി നൽ‍കുമെന്നായിരുന്നു വാർ‍ത്തകൾ‍ പ്രചരിച്ചത്. എന്നാൽ‍, ഇതുവരെ അത്തരത്തിൽ‍ തീരുമാനം എടുത്തിട്ടില്ലെന്നും നയപരവും തന്ത്രപ്രധാനവുമായ വിഷയത്തിൽ‍ തീരുമാനം ഏറെ ആലോചിച്ചതിന് ശേഷമേ എടുക്കൂവെന്നും അതോറിറ്റി വൃത്തങ്ങൾ‍ വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധിയെ തുടർ‍ന്ന് നിരവധി വിദേശ തൊഴിലാളികൾ‍ നാട്ടിൽ‍ കുടുങ്ങിയത് സംരംഭ ങ്ങളെ ബാധിച്ചതിനാൽ‍ സ്വദേശി തൊഴിലുടമകളിൽ‍ നിന്ന് പ്രായപരിധി നിയമത്തിൽ‍ ഭേദഗതി വേണ മെന്ന ആവശ്യം ഉയർ‍ന്നിട്ടുണ്ട്. 2020 സെപ്തംബറിലാണ് സെക്കണ്ടറി സ്‌കൂൾ‍ വിദ്യാഭ്യാസമോ അതിന് താഴെയോ യോഗ്യതയുള്ള വിദേശികൾ‍ക്ക് 60 വയസ്സ് കഴിഞ്ഞാൽ‍ വർ‍ക്ക് പെർ‍മിറ്റ് പുതുക്കി നൽ‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്.

ജനുവരി 1 മുതൽ‍ ഇത് പ്രാബല്യത്തിൽ‍ വന്നു. കുവൈറ്റിൽ‍ വിദേശി അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് കൊണ്ട് രാജ്യത്ത് ജനസംഖ്യാ സന്തുലനം അസാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ യാണ് പ്രായപരിധി നിബന്ധന നടപ്പാക്കിയത്.


Read Previous

ബഹറൈനില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന വേതനസംരക്ഷണ സംവിധാനം നിലവില്‍ വന്നു.

Read Next

ഒമാനിലുള്ള പതിനഞ്ചു ലക്ഷം പ്രവാസി തൊഴിലാളികളില്‍ 10 ശതമാനം പേരെ മാറ്റി സ്വദേശി പൗരന്മാര്‍ക്ക് ജോലി നല്‍കും: തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular