ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ജനീവ: അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കൊവിഡ്-19 ന്റെ ഏറ്റവും പുതിയ ഒമിക്രോൺ സബ് വേരിയന്റ് ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ദീർഘദൂര വിമാനങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് രാജ്യങ്ങൾ നിർദ്ദേശം നൽകണമെന്നും ഡബ്ലിയുഎച്ച്ഒ നിർദേശം നൽകി.
ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയർ എമർജൻസി ഓഫീസർ കാതറിൻ സ്മോൾവുഡാണ് നിർദ്ദേശം നൽകിയത്. ദീർഘദൂര വിമാനങ്ങൾ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് രാജ്യതിർത്തികൾ കടന്നുള്ള രോഗവ്യാപനം നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യപനത്തിന് സാധ്യമായ മാർഗങ്ങൾ സ്വീകരിക്കണം. അതിനർത്ഥം അമേരിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന നടത്തണം എന്നല്ല. ഈ ഘട്ടത്തിൽ ഏജൻസി അങ്ങനെ ശുപാർശ ചെയ്തിട്ടില്ലെന്നും അത്തരം വ്യാഖ്യാനങ്ങൾ നൽകരുതെന്നും കാതറിൻ വ്യക്തമാക്കി.