അരവണയിലെ ഏലയ്ക്കയില്‍ 14 കീടനാശിനികളുടെ അംശം; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍


കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം. ഏലയ്ക്കയില്‍ പതിനാലു കീടനാശിനികളുടെ അംശം കണ്ടെത്തി യതായുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സുരക്ഷിതമല്ലാത്ത വിധത്തില്‍ കീടനാശിനിയുടെ അംശം അടങ്ങിയ ഏലയ്ക്കയാണ് അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന്, നേരത്തെ ഹൈക്കോടതി നിര്‍ദേശ പ്രകാരം തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ ലാബിലും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.


Read Previous

ഒമിക്രോണിന്റെ പുതിയ വേരിയന്റ്: വിമാന യാത്രികര്‍ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

Read Next

വിതുപ്രതാപ്, സുമി അരവിന്ദ്, വായനലിസ്റ്റ് ഫ്രാന്‍സിസ് സേവിയര്‍, ഷിഹാബ് ഷാ പങ്കെടുക്കുന്ന ലൈവ് മ്യൂസിക്‌ ഷോ നാളെ (വ്യാഴം) ജനുവരി 12ന് റിയാദില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular