നജ്റാൻ: പ്രവാസി മണ്ണിൽ ഓണാഘോഷം തുടരുകയാണ് നജ്റാനിൽ മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ഹോസ്പിറ്റൽ (എം.സി.എച്ച്) നഴ്സുമാർ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.

എം.സി.എച്ച് ഹോസ്റ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ മറ്റു ഭാഷ ക്കാരായ നഴ്സുമാരും സംബന്ധിച്ചു. നഴ്സിംഗ് ഡയർക്ടർ സബിത സോമൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ജെസി മാത്യു, ജീന എബ്രഹാം, ഷിനി എബ്രഹാം, സോണി ബേബി, അനുമോൾ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ഗായിക ഷിനി അവതാരകയായിരുന്നു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം തിരുവാതിര, ഓണപ്പാട്ട്, നൃത്തം, വഞ്ചിപ്പാട്ട്, സംഘനൃത്തം എന്നിവക്കു പുറമെ, സുന്ദരിക്ക് പൊട്ടുതൊടൽ, പച്ചമുളക് കടി, കസേരകളി, ചാക്കിൽചാട്ടം, വടംവലി തുടങ്ങിയ ഓണക്കളികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി