പാര്‍ട്ടി വിടാതെ നൂറു ശതമാനം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ നില്‍ക്കേണ്ടതായിരുന്നു; അനില്‍ ആന്റണിയെ അനുകൂലിച്ചും അനുകൂലിക്കാതെയും ശബരീനാഥന്‍


എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടത് ശരിയായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍. അനില്‍ ആന്റണിയെ കുഴിയാനയെന്നോ അരിക്കൊമ്പനെന്നോ വിളിക്കാന്‍ താനാളല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കില്‍ മാറി നില്‍ക്കാമായിരുന്നു. കെപിസിസി ഡിജിറ്റല്‍ മിഡിയ സെല്ലിന്റെ തലവനാകാന്‍ യോഗ്യതയുള്ള ആളു തന്നെയായിരുന്നു അദ്ദേഹം. പാര്‍ട്ടി വിടാതെ നൂറു ശതമാനം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ നില്‍ക്കേണ്ടതായിരുന്നു വെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തോടായിരുന്നു ശബരീനാഥന്റെ പ്രതികരണം.

എനിക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. അതുപോലെ എതിരഭിപ്രായമുള്ള കാര്യങ്ങളെ അദ്ദേഹത്തിന് വിമര്‍ശിക്കാമായിരുന്നു. പാര്‍ട്ടിക്കകത്തു നിന്നോ പുറത്ത് സ്വതന്ത്രമായി നിന്നോ വിമര്‍ശിക്കാന്‍ കഴിയും. അതിന് മുതിരാതെ പാര്‍ട്ടി വിട്ടത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ അരിക്കൊമ്പനാണെന്ന് കരുതിയാവും അനില്‍ ആന്റണിയെ ബിജെപി പിടിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിഹസിച്ചിരുന്നു. അനില്‍ കുഴിയാനയാണെന്ന് കാണാന്‍ പോകുന്നതേയുള്ളൂവെന്നും ഒരുപാട് പേര്‍ വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ഒരു ആത്മവി ശ്വാസം എപ്പോഴും ആവശ്യമല്ലേ. പക്ഷെ അമിത് ഷാ വിചാരിക്കുന്നതെന്നും നടക്കാന്‍ പോകുന്നില്ലെന്നതാണ് സത്യം’, സുധാകരന്‍ വ്യക്തമാക്കി. 

എകെ ആന്റണിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും സുധാകരന്‍ പ്രതികരിച്ചു. ‘എകെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഉണ്ടെങ്കില്‍ അത് അപലപനീയമാണ്. ആന്റണിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധമാണ്. പാര്‍ട്ടിക്ക് വേണ്ടി ആന്റണി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. അദ്ദേഹത്തെ വില കുറച്ച് കാണിക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കും, നടപടി സ്വീകരിക്കും.’ സുധാകരന്‍ പറഞ്ഞു. 

ബിജെപിയിലേക്ക് അടുത്തത് കെ സുധാകരന്‍ എന്ന സിപിഎം നേതാവ് എംവി ജയരാജന്റെ പ്രസ്താവനയ്ക്കും സുധാകരന്‍ മറുപടി നല്‍കി. ജയരാജന്റേത് വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന ശൈലിയാണ്. ജയരാജനല്ല തന്റെ രാഷ്ട്രീയ ഗുരുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.


Read Previous

രാഹുലിന് ആശ്വാസം; മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവ്

Read Next

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »