ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,834 പുതിയ കേസുകൾ ഇന്ത്യ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി ആറാം ദിവസവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷത്തിൽ താഴെ പുതിയ കേസുകൾ. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിരന്തരവും സഹകരണപരവുമായ ശ്രമങ്ങളുടെ ഫലമാണിത്.
രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരുന്നു. നിലവിൽ 10,26,159 രോഗികൾ ആണുള്ളത്. തുടർച്ചയായ 13-മത് ദിവസമാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷത്തിൽ താഴെ ആകുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 54,531 കുറവ് രേഖപ്പെടുത്തി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 3.49% ആണിത്.
കൂടുതൽപേർ രോഗമുക്തി നേടുന്നതോടെ, തുടർച്ചയായ 31-മത് ദിവസവും പ്രതിദിന രോഗ മുക്തരുടെ എണ്ണം, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ. 1,32,062 പേർ കഴിഞ്ഞ 24 മണി ക്കൂറിൽ രോഗമുക്തി നേടി. ദിവസേനയുള്ള പുതിയ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ, കഴി ഞ്ഞ 24 മണിക്കൂറിനുള്ളിൽ 51,228 പേര് കൂടുതലായി രോഗമുക്തി നേടി.
മഹാമാരിയുടെ ആരംഭം മുതൽ ഇതുവരെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 2,80,43,446 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,32,062 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 95.26% ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ 19,00,312 പരിശോധനകൾ നടത്തി. രാജ്യത്ത് ഇതുവരെ 37.81 കോടിയിലധി കം (37,81,32,474) പരിശോധനകൾ നടത്തി.പ്രതിവാര കേസ് പോസിറ്റിവിറ്റിയിൽ തുടർച്ചയായ കുറവ് കാണപ്പെടുന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 4.74% ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25% ആയി കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ 20-മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെയാണ്.
രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 25 കോടിയിലേറെ ഡോസ് വാക്സിൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,84,239 വാക്സിൻ ഡോസുകൾ നൽകി. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 35,05,535 സെഷനുകളിലായി രാജ്യ വ്യാപകമായി ആകെ 25,31,95,048 കോവിഡ്-19 വാക്സിൻ ഡോസുകൾ ഇതുവരെ നൽകിയി ട്ടുണ്ട്.