സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്നാട് സർക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനം സ്വാഗതം ചെയ്ത് ഡിഎംകെ.


ചെന്നൈ: സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്നാട് സർക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനം സ്വാഗതം ചെയ്ത് ഡിഎംകെ. കരുണാനിധി തുടക്കമിട്ടതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഡിഎംകെ പ്രതികരണം . 2006 ൽ ബ്രാഹ്മണരല്ലാത്തവരെ പൂജാരിമാരാക്കാനുള്ള തീരുമാനം കരുണാനിധി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുമെന്നും പാർട്ടി പ്രസ്താവനയിൽ പ്രതികരിച്ചു.

 

സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്നും താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്നുമാണ് തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു അറിയിക്കു കയും ചെയ്തു


Read Previous

സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും, 26 കോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകിയെന്ന്‍ കേന്ദ്രസര്‍ക്കാര്‍.

Read Next

രാജ്യം ആശ്വാസ തീരത്തേക്ക്, കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,834 പുതിയ കേസുകൾ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular