
കോട്ടയം: ജനവിധി പൂർണമായും മാനിക്കുന്നുവെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതീക്ഷിക്കാത്ത തോൽവിയാണുണ്ടായത്. തുടർഭരണത്തിന് വേണ്ട കാര്യങ്ങളൊന്നും കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാ നത്ത് നടന്നിരുന്നില്ല. പരാജയം നിരാശയോടെയല്ല, വെല്ലുവിളിയോടെയാണ് ഏറ്റെടുക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പുതുപ്പളളിയിൽ ഭൂരിപക്ഷം കുറഞ്ഞത് വേറൊരു പാറ്റേണായി കണ്ടാൽ മതി. പഞ്ചായത്തടിസ്ഥാന ത്തിൽ ബാക്കി കാര്യങ്ങൾ പരിശോധിക്കും. തിരഞ്ഞെടുപ്പിൽ ജയിച്ചത് കൊണ്ട് അഹങ്കരിക്കുകയോ തോറ്റത് കൊണ്ട് നിരാശപ്പെടുകയോ ചെയ്യില്ല. സഹപ്രവർത്തകരുമായി ആലോചിച്ച് മറ്റ് കാര്യങ്ങൾ ആലോചിക്കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.