ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സംബന്ധമായ നിയമലംഘനങ്ങൾ നടത്തിയ 18,877 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രാജ്യവ്യാപകമായി നടത്തിയ പരിശോധനാ കാമ്പയിനിലാണ് നിയമം ലംഘച്ചവരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനുകളുടെ ഭാഗമായി ഡിസംബർ 18 നും ഡിസംബർ 24 നും ഇടയിലാണ് നിയമലംഘകരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതുമെന്ന് സൗദി അറേബ്യൻ പത്രമായ ഒകാസ റിപ്പോർട്ട് ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 11,991 പേർ റസിഡൻസി നിയമങ്ങൾ ലംഘിച്ചതായും 3,808 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായും 3,078 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകളിൽ വിശദീകരിക്കുന്നു.ഇതിൽ 13,241 പേരെ ഇതിനകം നാടുകടത്തിയതായും സൗദി അധികൃതർ അറിയിച്ചു.
