ദമാം:- PCWF ദമാം മേഖല കമ്മിറ്റി ഇഫ്താർ മീറ്റ് നടത്തി .ദമ്മാം ഹോളിഡേയ്‌സ് ഹോട്ടെലിൽ വെച്ച് നടന്ന ഇഫ്‌താർ മീറ്റിൽ PCWF പ്രവർത്തകരും പൊന്നാനി താലുക്കിലെ പ്രവാസി സുഹൃത്തുകളും കുടുംബങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു

PCWF സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സൗദി നാഷണൽ പ്രസിഡൻ്റ് ബിജു ദേവസ്യ അദ്ധ്യക്ഷനായിരുന്നു. മീറ്റ് PCWF ഗ്ലോബൽ സെക്രട്ടറി അഷ്‌റഫ് നൈതല്ലൂർ ഉൽഘാടനം ചെയ്തു.

PCWF ന്റെ പ്രവർത്തന മേഖലകളെപറ്റിയും സ്വാശ്രയ മാർക്കറ്റിനെപ്പറ്റിയും വിശദമായി അദ്ദേഹം പ്രതിപാദിച്ചു. ഷെമീർ എന്‍ പി പ്രസിഡണ്ട്, അലി ചെറുവത്തൂർ സെക്രട്ടറി യായും 7 അംഗ ദമാം മേഖല കമ്മിറ്റി രൂപീകരിച്ചു. ചടങ്ങിൽ അലി ചെറുവത്തൂർ ,ഫൈസൽ, ആബിദ്, മെർമെയ്ഡ് കോണ്ട്രാക്റ്റ് കമ്പനി സി ഇ ഒ ദിനകരൻ എന്നിവർ ആശംസകൾ നേർന്നു. ഷെമീർ എന്‍ പി നന്ദി പറഞ്ഞു.