പ്രധാനമന്ത്രി അടുത്ത മാസം യുക്രെയ്‌നിലേക്ക്; ഇന്ത്യ യുദ്ധത്തിന് പര്യവസാനമുണ്ടാക്കുമോ?


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത മാസം യുക്രെയ്‌ൻ സന്ദർശിക്കും. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോഡി യുക്രെയ്‌നിലെ ത്തുന്നത്. ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡി മിർ സെലെൻസ്കിയുമായി മോഡി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മൂന്നാം തവണയും മോഡി അധികാരത്തിലെത്തിയപ്പോള്‍ സെലെൻസ്കി അഭിനന്ദിച്ചിരുന്നു. യുക്രെയ്‌ൻ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.

കഴിഞ്ഞ മാർച്ചില്‍ സെലെൻസ്കിയും മോഡിയും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. നിലവിലുള്ള പ്രതിസന്ധികളും സംഘർഷങ്ങളും പരിഹരിക്കുന്നത് സംബന്ധിച്ചും ഇന്ത്യ – യുക്രെയ്‌ൻ ബന്ധം ദൃഢമാക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സമാധാനം പുനസ്ഥാപിക്കുന്നതിനായി ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളും ഇന്ത്യ ചെയ്യുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

യുക്രെയ്‌ൻ – റഷ്യ യുദ്ധം ആരംഭിച്ചതു മുതല്‍ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂ ടെയും മാത്രമെ പരിഹാരം സാധിക്കുകയുള്ളു എന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. സമാധാന ശ്രമങ്ങള്‍ക്ക് എന്ത് സംഭാവന നല്‍കാനും തങ്ങള്‍ തയാറാണെന്നായിരുന്നു മോഡിയുടെ ഉറപ്പ്. ഈ മാസം ആദ്യം മോഡി മോസ്കോയും സന്ദർശിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ചയില്‍ യുദ്ധഭൂമിയില്‍ പരിഹാരങ്ങള്‍ കാണാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.


Read Previous

ശക്തമായ കുത്തൊഴുക്ക്; കയര്‍ പൊട്ടി ഈശ്വര്‍ മാല്‍പ്പ 100 മീറ്ററോളം ഒഴുകി പോയി; തിരിച്ചെത്തിച്ച് ദൗത്യ സംഘം

Read Next

പാരിസ് ഒളിമ്പിക്‌സിനിടെ മോഷണ പരമ്പര; ബ്രസീല്‍ ഇതിഹാസ താരത്തിന് നഷ്ടപ്പെട്ടത് നാലരക്കോടി, ഓസ്‌ട്രേലിയന്‍ ചാനല്‍ സംഘത്തിനു നേരെ ആക്രമണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »