ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കതിർ മണ്ഡപത്തിലായ് കരം പിടിച്ചനേരം
കാത്തുവച്ചസ്വപ്നമതെല്ലാം പങ്കുവയ്ക്കെ
ഇതുവരെകണ്ട കിനാക്കളെല്ലാം
സത്യമായ് ഭവിച്ചതും ഓർത്തുപോകെ.
പാതിരാവായനേരത്തവൾ
പാതികൂമ്പിയമിഴികളുമായ്
പതിയെയെൻമാറിലായ് ചേർന്നു
പാതിവിടർന്നനിന്നധരത്തിലായ്
പതിയെ ഞാനൊരു മുത്തമേകി
നിത്യരോമാഞ്ചമായെന്നിൽ നീ
നിറഞ്ഞുവല്ലോ.
ഉത്തുംഗശ്രുംഗമേറിയ പ്രണയം!
ഋതുക്കൾ മാറിമറയുന്നു പിന്നെയും
പതിയെ ഞാനും മറയുമീയുലകിൽ.
കൊതിക്കുന്നതൊന്നു നാം,
വിധിക്കുന്നതീശൻ!
ചിത്രമനോഹര സ്വപ്‌നങ്ങൾ
ചിത്തത്തിലായ് കണ്ടുവച്ചീടും
ചതിയിതിലായ് പെട്ടുപോകാതെ
കാത്തുകൊൾകന്യോന്യം
നിത്യതയിലലിയുന്ന നാൾവരെയും.